തീയതി നീട്ടിയത്​ ആശ്വാസമായി ................... വെബ്​സൈറ്റ്​ ചതിച്ചു; 'നെറ്റി'ന്​ അപേക്ഷിക്കാനാവാതെ വിദ്യാർഥികൾ

സി.പി. ബിനീഷ് കോഴിക്കോട്: മാനവിക, ഭാഷ വിഷയങ്ങളിൽ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) നടത്തുന്ന നെറ്റ്-ജൂനിയർ റിസർച്ച് ഫെലോഷിപ് പരീക്ഷക്ക് അേപക്ഷിക്കാനാവാതെ നൂറുകണക്കിന് വിദ്യാർഥികൾ. വെബ്സെറ്റ് ഒരാഴ്ചയായി മെല്ലെപ്പോക്കിലും 'ചത്തനിലയിലു'മായതാണ് അപേക്ഷകരെ വലച്ചത്. ഒാൺലൈനിലൂടെ അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി ആയിരുന്നെങ്കിലും തീയതി നീട്ടിയത് ആശ്വാസമായി. മാർച്ച് ആറിന് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും അവസാന ആഴ്ചയിേലക്ക് കാത്തുനിന്നവരാണ് പ്രയാസപ്പെട്ടത്. www.cbsenet.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. എന്നാൽ, പല ഇൻറർനെറ്റ് കഫേകളിൽനിന്നും സ്വന്തം കമ്പ്യൂട്ടറിൽനിന്നും ഇൗ വൈബ്സൈറ്റിൽ കയറാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏറെ കാത്തിരുന്ന് സൈറ്റ് തുറന്നാലും അപേക്ഷ ഫോറം പൂരിപ്പിക്കാനായില്ല. ആദ്യ പേജ് തുറന്ന് വിവരങ്ങൾ പൂരിപ്പിക്കാൻ സാധിച്ചവർ സബ്മിറ്റ് ചെയ്തപ്പോൾ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. ഫീസടക്കാനുള്ള സംവിധാനവും മെല്ലെപ്പോക്കായിരുന്നു. കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിലെ പല കഫേകളിലും ഇൗ പ്രശ്നമുണ്ടായി. കഴിഞ്ഞ ദിവസം മറ്റൊരു സർവർകൂടി സ്ഥാപിച്ച് വെബ്സൈറ്റി​െൻറ ശക്തികൂട്ടിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിദ്യാർഥികൾ പരിഭവപ്പെടുന്നു. ജൂലൈ എട്ടിനാണ് ഇത്തവണത്തെ പരീക്ഷ. നേരത്തേ ആറു മാസത്തിൽ ഒരിക്കൽ നടത്തിയിരുന്ന പരീക്ഷ ഇത്തവണ മുതൽ വർഷത്തിൽ ഒരിക്കലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.