കക്കോടി: മക്കൾക്കു തുല്യം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന അപൂർവ പുരാവസ്തുക്കൾ സ്വന്തം നാട്ടിൽ പ്രദർശനത്തിനെത്തിച്ചതോടെയാണ് റഷീദ് മക്കടയുടെ വില നാട്ടുകാർ അറിയുന്നത്. റഷീദിെൻറ വീട്ടിൽ ഇത്രയേറെ അമൂല്യവസ്തുക്കൾ ഒരുമിച്ചുെണ്ടന്നത് നാട്ടുകാർേപാലും അറിയുന്നത് ബുധനാഴ്ചയാണ്. ന്യൂ വിക്ടറി മക്കടയുടെ 24ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഏകദിന പുരാവസ്തു എക്സിബിഷനാണ് പലരുടെയും ജീവിതത്തിലാദ്യമായി പഴമപേറുന്ന വസ്തുക്കളെ നേരിട്ടു കാണാൻ അവസരമൊരുക്കിയത്. പരിപാടി കാണാനെത്തിയ ഏതൊരാളും ജീവിതത്തിലാദ്യമായി കാണുന്ന 100 പുരാവസ്തുക്കളെങ്കിലുമുണ്ടാകും. പറങ്കികളുടെ സംഭാവനയായ പറങ്കിപ്പൂട്ട്, ഇംഗ്ലീഷുകാരൻ നൂറ്റാണ്ടുകൾക്കു മുമ്പ് ഉപയോഗിച്ച ചൂടാക്കേണ്ടാത്ത ഇസ്തിരിപ്പെട്ടി, വിവിധതരം വെള്ളിക്കോലുകൾ, ധാന്യ അളവുപാത്രങ്ങൾ, നമസ്കാരക്കൊട്ട, തസ്ബീഹ് മാലക്കൊട്ട, മരത്തട്ട, 1951ലെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് ബോക്സ്, ടിപ്പുവിെൻറ കാലത്തെ സ്വർണനാണയങ്ങൾ, കല്ലിലെഴുതിയ ഖുർആൻ, വിവിധതരം കാമറകൾ, ഗ്ലാസ് പാൽക്കുപ്പി, കേരളത്തിലിറങ്ങിയ ഒന്നൊഴിച്ചുള്ള മുഴുവൻ പത്രങ്ങളുടെയും ഒറിജിനൽ കോപ്പി തുടങ്ങി അമ്പരപ്പിക്കുന്ന വസ്തുക്കളാണ് പഴയകാലത്തിലേക്ക് ഒാർമകളയക്കാൻ റഷീദ് പ്രദർശിപ്പിച്ചിരിക്കുന്നത്. മൂല്യം കണക്കാക്കുേമ്പാൾ കോടീശ്വരനാണ് റഷീദ്. ആദ്യകാലത്തിറങ്ങിയ തീപ്പെട്ടി മുതൽ ഏറ്റവും പുതിയവ വരെ റഷീദിെൻറ ശേഖരത്തിലുണ്ട്. വിവിധ പത്രങ്ങളിൽ അച്ചടിച്ചുവന്ന കൗതുക വാർത്തകളും ശേഖരിച്ചിട്ടുണ്ട്. ആദ്യമായാണ് തെൻറ കൈവശമുള്ള മുഴുവൻ പുരാവസ്തുക്കളും ഒരുമിച്ച് പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് റഷീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.