പുള്ളിമാൻ വാഹനമിടിച്ച്​ ചത്ത നിലയിൽ

അമ്പലവയൽ: ആയിരംകൊല്ലി മലബാർ ബിൽഡിങ്ങിനുസമീപം റോഡിൽ മൂന്ന് വയസ്സുള്ള പുള്ളിമാനെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. മുട്ടിൽ ഫോറസ്റ്റ് റേഞ്ച് അധികാരികൾ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അമ്പലവയൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. ഞായറാഴ്ച പുലർച്ച രണ്ടിനും മൂന്നിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. തലക്ക് ഗുരുതരപരിക്കേറ്റിരുന്നെന്നും ഇടിച്ച വാഹനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുട്ടിൽ റേഞ്ച് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. MONWDL3 ആയിരംകൊല്ലിയിൽ വാഹനമിടിച്ച് ചത്ത പുള്ളിമാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.