കാറ്റിലും മഴയിലും വ്യാപക നാശനഷ്​​ടം: ബത്തേരിയിലെ പല പ്രദേശങ്ങളും ഇരുട്ടിലായി

*വീടുകളുടെ മേൽക്കൂരകളും ചുറ്റുമതിലും തകർന്നു, ഏക്കർകണക്കിന് കൃഷിയും നശിച്ചു IMPORTANT സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും ബത്തേരി മേഖലയിൽ വ്യാപകമായ നാശനഷ്ടം. പലയിടത്തും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയിലാണ് ബത്തേരി മേഖലയില്‍ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടം ഉണ്ടായത്. വീടുകള്‍ മരം വീണ്‌ തകരുകയും വിളകള്‍ നശിക്കുകയും ചെയ്‌തു. വൈദ്യുതിബന്ധവും തകരാറിലായി. ബത്തേരി അമ്മായിപാലത്ത്‌ വീടി​െൻറ ചുറ്റുമതില്‍ വീണ്‌ സമീപത്തെ വീടിനു കേടുപാടുകള്‍ സംഭവിച്ചു. മാടക്കര പാലകുനി, മൂലങ്കാവ്‌ എന്നിവിടങ്ങളില്‍ വീടുകള്‍ക്ക്‌ നാശനഷ്ടം സംഭവിച്ചു. നായ്‌ക്കെട്ടി, അരിമാനി എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷിനാശവും ഉണ്ടായി. ബേത്തരി അമ്മായിപ്പാലം കോളോത്ത്‌ ശോഭനയുടെ വീടി​െൻറ ചുറ്റുമതിലാണ്‌ സമീപവാസിയായ പുത്തന്‍പുരയില്‍ മോന്‍സിയുടെ വീട്ടിലേക്ക്‌ പതിച്ച്‌ നാശനഷ്ടം സംഭവിച്ചത്‌. ചുറ്റുമതില്‍ പതിച്ച ആഘാതത്തില്‍ മോന്‍സിയുടെ വീടി​െൻറ അടുക്കളഭാഗം ഏതാണ്ട്‌ പൂര്‍ണമായും തകര്‍ന്നു. അടുക്കളഭാഗത്തെ മേല്‍ക്കൂര തകരുകയും ഓടുകള്‍ നിലംപതിക്കുകയും ചെയ്‌തു. ഈ സമയം മോന്‍സിയുടെ ഭാര്യയും കുട്ടികളും അടുക്കളയിലുണ്ടായിരുന്നു. മാടക്കര പാലാക്കുനി തേക്കുകാട്ടില്‍ നൗഷാദി​െൻറ വീടി​െൻറ മേല്‍ക്കൂര പൂര്‍ണമായും കാ‌റ്റെടുത്തു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ സംഭവിച്ചത്‌. ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മൂലങ്കാവ്‌ ഹരീശ‍​െൻറ വീടി​െൻറ മേല്‍ക്കൂരയും കാറ്റിൽ തകർന്നു. ഇതിനു പുറമെ കാറ്റില്‍ പാതയോരങ്ങളിലെ മരശിഖരങ്ങള്‍ ഒടിഞ്ഞുവീണ്‌ ഗതാഗത തടസ്സവുമുണ്ടായി. വെള്ളിയാഴ്ച രാത്രിയോടെ പോയ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പലയിടത്തും ശനിയാഴ്ച ഉച്ചയായിട്ടും വൈദ്യുതിയില്ലാത്ത അവസ്ഥയായിരുന്നു. SATWDL18 തേക്കുകാട്ടിൽ നൗഷാദി​െൻറ വീടി​െൻറ മേൽക്കൂര തകർന്ന നിലയിൽ SATWDL19 ചുറ്റുമതിൽ ഇടിഞ്ഞ് മോൻസിയുടെ വീടി​െൻറ അടുക്കള തകർന്ന നിലയിൽ സ്കോളർഷിപ് തുക കൈപ്പറ്റണം കൽപറ്റ: 2017 കാലയളവിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്കുള്ള ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ സ്കോളർഷിപ്, സർട്ടിഫിക്കറ്റ്, ൈപ്രസ്മണി എന്നിവ കൈപ്പറ്റാത്ത കുട്ടികൾ അവ ഉടൻ കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ------------------------------------------------------ വിദ്യാർഥികൾക്ക് കോളനിയിൽ പ്രത്യേക ട്യൂഷൻ ഒരുക്കും ആദിവാസി വിദ്യാർഥികൾക്ക് സേ പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് എം.എൽ.എമാർ നീർവാരം: നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സാധിക്കാതെവന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതുന്നതിനാവശ്യമായ സൗകര്യം ഒരുക്കണമെന്ന് എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ ആവശ്യപ്പെട്ടു. അമ്മാനി പാറവയൽ കോളനിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ച ശേഷമാണ് എം.എൽ.എമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ഏറെ ശ്രദ്ധയാണ് സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം പാടില്ലാത്തതായിരുന്നു. മുഴുവൻ കുട്ടികളെയും മികച്ച വിദ്യാഭ്യാസം നൽകുകയും മികച്ച ഫലമുണ്ടാക്കുകയും വേണം. നീർവാരം സ്കൂളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത മൂന്നു വിദ്യാർഥികൾക്കും സേ പരീക്ഷയിൽ അവസരം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായും എം.എൽ.എമാർ അറിയിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഡി.ഡി.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായും എൽ.എൽ.എമാർ പറഞ്ഞു. പരീക്ഷ എഴുതാനാവാത്ത സാഹചര്യം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. സേ പരീക്ഷ ലക്ഷ്യമാക്കി പഠനം തുടരാനാവശ്യമായ ക്രമീകരണങ്ങളും എം.എൽ.എമാർ ഒരുക്കി. കോളനിയിൽ ഇതിനായി വിദ്യാർഥികൾക്ക് പ്രത്യേക ട്യൂഷൻ ക്ലാസുകൾ നൽകും. എ.കെ.എസ് പ്രവർത്തകരും മറ്റും ഇതിനായി നേതൃത്വം നൽകുമെന്ന് ഒ.ആർ. കേളു എം.എൽ.എ, ഇ.എ. ശങ്കരൻ എന്നിവർ അറിയിച്ചു. സീതാബാലൻ, കുര്യാച്ചൻ, രാമചന്ദ്രൻ എന്നിവരും ഇവരോടൊപ്പം കോളനി സന്ദർശിച്ചു. SATWDL20 നീർവാരം അമ്മാനി പാറവയൽ കോളനിയിലെ വിദ്യാർഥികളെ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിവരങ്ങളാരായുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT