45,000 ക്ലാസ്മുറികൾ ഹൈടെക് ആക്കും ^മന്ത്രി രവീന്ദ്രനാഥ്

45,000 ക്ലാസ്മുറികൾ ഹൈടെക് ആക്കും -മന്ത്രി രവീന്ദ്രനാഥ് കോഴിക്കോട്: ജൂൺ മാസത്തോടെ സംസ്ഥാനത്തെ 45,000 ക്ലാസ്മുറികൾ ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതിൽ 35,000 ക്ലാസുകൾ ഹൈടെക്കാക്കുന്ന നടപടി പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എട്ടുമുതൽ 12 വരെയുള്ള ക്ലാസ്മുറികളാണ് ആധുനീകരിക്കുന്നത്. ഇതിനായി കിഫ്ബിയിൽ നിന്ന് മൂന്നരക്കോടി രൂപ ഓരോ മണ്ഡലത്തിനും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുകോടി രൂപ എം.എൽ.എ ഫണ്ടിൽനിന്ന് ചെലവിട്ട് നിർമിക്കുന്ന കെട്ടിടത്തി​െൻറ പ്രവൃത്തി ഉദ്ഘാടനവും പ്രിസം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ഡിവിഷൻ അനുവദിക്കപ്പെട്ടതി​െൻറ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനചരിത്രത്തിലാദ്യമായി അധ്യയനവർഷം അവസാനിക്കുമ്പോൾതന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സാധിച്ചു. രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിലും ലോകത്തെ വിവിധയിടങ്ങളിലും പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ സ്വകാര്യസ്കൂളുകൾ തേടിപ്പോകുമ്പോൾ കേരളത്തിൽ മാത്രമാണ് പൊതുവിദ്യാലയങ്ങൾതേടി കുട്ടികളെത്തിയത്. 1,45,000ത്തിലേറെ കുട്ടികളാണ് ഈ വർഷം പൊതുവിദ്യാലയങ്ങളിലെത്തിയത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തി​െൻറ വിജയമാണിത്. ജനങ്ങളെ ഒപ്പം നിർത്തി വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഇടപെടുന്നതി​െൻറ ഫലമാണ് ഈ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവുതെളിയിച്ച വിദ്യാർഥികളെ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ആദരിച്ചു. കൗൺസിലർ ഷറീന വിജയൻ, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ഡി.ഇ.ഒ അജിത്കുമാർ, പി.ടി.എ. പ്രസിഡൻറ് സി.എം. ജംഷീർ, ആശ ജോസ്, എം. മോഹനൻ, സബിത, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി.എച്ച്. ശൈലജ സ്വാഗതവും വി.കെ. സതീശൻ നന്ദിയും പറഞ്ഞു. ..................... സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താൻ ഒമ്പത് കോടി വീതം കോഴിക്കോട്: ക്ലാസ്മുറികൾ ഹൈടെക് ആക്കുന്നതിന് പുറമെ എല്ലാ മണ്ഡലങ്ങളിലും സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ഒമ്പത് കോടി രൂപവീതം ചെലവഴിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അഞ്ചുകോടി രൂപ ചെലവിട്ട് ഓരോ മണ്ഡലത്തിലും ഒരു സ്കൂൾ കെട്ടിടം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. ഇതി​െൻറ തറക്കല്ലിടൽ ഏപ്രിലിൽ 140 മണ്ഡലങ്ങളിലും നടക്കും. ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയായി. ഇതിനുപുറമെ ഓരോ മണ്ഡലത്തിലും മൂന്നുകോടി രൂപ ചെലവിൽ ഒരു സ്കൂൾ അന്താരാഷ്ട്രനിലവാരത്തിലാക്കുന്നതി​െൻറയും ടെൻഡർ നടപടികൾ പുേരാഗമിക്കുന്നു. ഇതുകൂടാതെ, ഒരു എൽ.പി-യു.പി സ്കൂൾ ഒരുകോടി ചെലവിൽ മികച്ച നിലവാരത്തിലേക്കുയർത്തും. ഇങ്ങനെ ഒമ്പത് കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ഓരോ മണ്ഡലത്തിലും സ്കൂളുകൾക്കായി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.