നന്മണ്ട 13ൽ സീബ്രാലൈനി​െൻറ കാര്യത്തിൽ അധികൃതർ 'സീറോ'വിൽതന്നെ

നന്മണ്ട 13ൽ സീബ്രാലൈനി​െൻറ കാര്യത്തിൽ അധികൃതർ 'സീറോ'യിൽതന്നെ നന്മണ്ട: അങ്ങാടിയിലേക്ക് കടക്കാൻ വഴികൾ രണ്ടുണ്ടെങ്കിലും കാൽനടക്കാർ രണ്ടും കൽപിച്ചുവേണം യാത്രചെയ്യാൻ. കാരണം, അപകടം വരുന്നത് ഏതുവഴിയാണെന്നറിയില്ല. നരിക്കുനി റോഡിൽ സീബ്രാലൈൻ മാഞ്ഞുേപായതാണെങ്കിൽ തളി ബൈപാസ് റോഡിൽ സീബ്രാലൈനില്ല. കോഴിക്കോട്-ബാലുശ്ശേരി റോഡിലെ പ്രധാന ടൗണായ നന്മണ്ട 13 അങ്ങാടിയാണ് അപകട പരമ്പരയിൽ മുന്നേറുന്നത്. ഗതാഗതക്കുരുക്കും തേഞ്ഞുമാഞ്ഞുേപായ സീബ്രാലൈനും കൽനടക്കാരെ അപകടത്തിൽപെടുത്തുന്നു. വേഗതയിൽ മിന്നിമറയുന്ന വാഹനങ്ങൾ സീബ്രാലൈൻ കണ്ടാൽ നിർത്തണമെന്നാണ് നിയമമെങ്കിലും ഒട്ടുമിക്ക വാഹനങ്ങളും അത് പാലിക്കുന്നില്ല. ബാലുശ്ശേരി റോഡിൽ തളി സ്റ്റോപ്പിനടുത്ത് അപകടമുണ്ടായാൽ പടക്കവ്യാപാരിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. നരിക്കുനി റോഡിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞദിവസം വയോധികയെ ബൈക്ക് തട്ടി പരിക്കേൽപിച്ചിരുന്നു. ജനങ്ങൾക്ക് ബന്ധപ്പെടേണ്ട സർക്കാർ ഒാഫിസുകളായ പഞ്ചായത്ത് കാര്യാലയം, കൃഷിഭവൻ, വില്ലേജ് ഒാഫിസ്, അക്ഷയകേന്ദ്രം ഇവയെല്ലാം റോഡി​െൻറ പടിഞ്ഞാറു ഭാഗത്താണ്. കിഴക്കു ഭാഗത്തുനിന്ന് വരുന്നവർക്ക് ഇൗ ഒാഫിസുകളുമായി ബന്ധപ്പെടണമെങ്കിൽ റോഡ് മുറിച്ചുകടക്കുക എളുപ്പമല്ല. ബസുകളുടെ മത്സരയോട്ടത്തിനോ അങ്ങാടിയിലൂടെയുള്ള അമിതവേഗത്തിനോ അധികൃതർ കടിഞ്ഞാണിട്ടിട്ടില്ല. അപകടം വരുേമ്പാൾ മാത്രം ഹോം ഗാർഡിനെയോ പൊലീസിനെയോ നന്മണ്ടയിൽ കാണും. പിന്നീട് പൊടിപോലും കാണില്ല. പാവം കാൽനടക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതാവെട്ട ഒാേട്ടാ ഡ്രൈവർമാരും വ്യാപാരികളുമാണ്. nanma നന്മണ്ട-നരിക്കുനി റോഡിൽ സീബ്രാൈലൻ മാഞ്ഞനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.