*പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചെങ്കിലും താൽകാലിക സംവിധാനം ഒരുക്കിയില്ല സുല്‍ത്താന്‍ ബത്തേരി: പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടും സമരത്തിൽതന്നെയാണ് ആദിവാസി കുടുംബങ്ങൾ. കല്ലൂര്‍ കാക്കത്തോട്, ചാടകപ്പുര പണിയ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് ഇപ്പോഴും കാട്ടില്‍കെട്ടിയ കുടിലുകളില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. പുനരധിവാസ പദ്ധതിക്കായുള്ള പ്രവര്‍ത്തനം ഊര്‍ജിതമാണെങ്കിലും താൽകാലിക സംവിധാനം ഒരുക്കാത്തതിനാലാണ് ഇവര്‍ സമരം ചെയ്തുവന്നിരുന്ന കുടിലുകളില്‍തന്നെ കഴിയാൻ തീരുമാനിച്ചിരിക്കുന്നത്. കാരണം, തിരിച്ചുപോകാൻ ഇവർക്ക് മറ്റൊരു സ്ഥലമില്ല. വാസയോഗ്യമല്ലാത്ത ഇടിഞ്ഞുവീഴാറായ കോളനിയിലെ വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയില്ലെന്ന് ഇവർ നിസ്സഹായതോടെ പറയുന്നു. കാക്കത്തോടും ചാടകപ്പുരയിലുമായി 54 കുടുംബങ്ങളാണുള്ളത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ആദിവാസി കുടുംബങ്ങൾ ഇടിഞ്ഞുവീഴാറായ വീടുകളില്‍ ജീവന്‍ പണയം വെച്ചായിരുന്നു ഇക്കാലമത്രയും തള്ളി നീക്കിയിരുന്നത്. കാക്കത്തോട് കോളനിയില്‍ 32ഉം ചാടകപ്പുരയില്‍ 22ഉം കുടുംബങ്ങളുണ്ട്. ഇരു കോളനിയിലേയും വീടുകള്‍ 35 വര്‍ഷത്തിനുമേല്‍ പഴക്കം ചെന്നവയാണ്. മിക്കവീടുകളുടേയും ചുമർ ഇടിഞ്ഞു വീണിട്ടുമുണ്ട്. മഴക്കാലമായാല്‍ കല്ലൂര്‍പുഴ നിറഞ്ഞ് കവിഞ്ഞൊഴുകുന്നതോടെ രണ്ടുകോളനിയും വെള്ളത്തിനടിയിലാവും. വീടും മുറ്റവും നിറയെ ചെളിയുമാകും. തകര്‍ച്ചയുടെ വക്കിലെത്തിയ വീടുകളില്‍ വെള്ളവും നിറഞ്ഞതോടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പകര്‍ച്ചവ്യാധികളും പലവിധ രോഗങ്ങളും പതിവായി. ഓരോ വര്‍ഷവും വെള്ളത്തിനടിയിലാവുമ്പോള്‍ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തണമെന്ന ആവശ്യവുമായി അധികാരികളെ സമീപിക്കുമെങ്കിലും ഫലമുണ്ടാകാറില്ല. 2010ല്‍ രണ്ട് കോളനിക്കാരെയും ആറളത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായിരുന്നെങ്കിലും അവിടെ സൗകര്യമില്ലാത്തതിനാല്‍ പദ്ധതി മുടങ്ങിയിരുന്നു. ജീവന്‍ രക്ഷിക്കാൻ മറ്റൊരുവഴിയില്ലാത്തതിനാൽ ഈ മാസം 18ന് സമരത്തിനിറങ്ങിയതും ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ അളിപ്പുറം വനമേഖലയിലെ സ്ഥലം കൈയേറി കുടില്‍ കെട്ടിയതും. ശക്തമായ സമരത്തിനിറങ്ങിയതിനാലാണ് ഇവർക്ക് അനുകൂലമായ തീരുമാനമുണ്ടായത്. സുരക്ഷിതമായ മറ്റൊരിടത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുമായി നൂറുകണക്കിനാളുകളാണ് അമ്പതോളം കുടിലുകള്‍കെട്ടി സമരം ആരംഭിച്ചത്. തുടർന്ന്, ഇക്കഴിഞ്ഞ 26ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗ തീരുമാന പ്രകാരം സി.ആര്‍.ഡി.എം, ആശിക്കും ഭൂമി ആദിവാസിക്ക് എന്നി പദ്ധതികളില്‍ ഉള്‍പ്പെടുത്തി കോളനിക്കാര്‍ക്ക് ഭൂമി കണ്ടെത്താൻ തീരുമാനമായിരുന്നു. അനുകൂല തീരുമാനം ലഭിച്ചെങ്കിലും താൽകാലിക സംവിധാനം ഒരുക്കിയില്ലെങ്കില്‍ വനത്തില്‍തന്നെ തുടരുമെന്നാണവര്‍ ആവർത്തിക്കുന്നത്. കോളനിയിലെ പഴയ വീട്ടിലേക്ക് തിരിച്ചുപോയാല്‍ ജീവനു യാതൊരു ഉറപ്പുമില്ല. ഇവിടെ, കാട്ടിലെ കുടിലുകളില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും പേടിക്കാതെ ജീവിക്കാമെന്നുമാണ് സമരക്കാര്‍ പറയുന്നത്. FRIWDL18 കാക്കത്തോട് പണിയകോളനിയിലെ വാസയോഗ്യമല്ലാത്ത വീടുകൾ FRIWDL17 വനത്തിനുള്ളില്‍ കെട്ടിയ കുടിലിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ വഴിയോരങ്ങളിലും വീടുകളിലും പ്ലാസ്റ്റിക് നിറയുന്നു *ലക്ഷങ്ങൾ വിലയുള്ള പ്ലാസ്റ്റിക്കുകൾ വിൽക്കാനാകാതെ ആക്രിക്കച്ചവടക്കാർ *നാളിതുവരെയായിട്ടും ഇവരുടെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയായില്ല കൽപറ്റ: പഴയ പ്ലാസ്റ്റിക്കിന് നികുതി ഏർപ്പെടുത്തിയതിനെത്തുടർന്നുള്ള പ്രതിസന്ധിക്ക് പരിഹാരമായില്ല. പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നീക്കം നിലച്ചതോടെ ദേശീയപാതയോരങ്ങളും വീടുകളുമെല്ലാം പ്ലാസ്റ്റിക് പാഴ്വസ്തുക്കളാൽ നിറയുകയാണ്. ആക്രിസാധനങ്ങളെടുക്കുന്ന മൊത്തക്കച്ചവടക്കാരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. ചെറുകിടക്കാരിൽനിന്നും ലക്ഷങ്ങളുടെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വാങ്ങിവെച്ചത്, എങ്ങോട്ടും കൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലാണ്. ഇതിെൻറ നേർചിത്രമറിയണമെങ്കിൽ മുട്ടിലിനും പാറക്കലിനുമിടയിലുള്ള ദേശീയപാതയുടെ അരികിലേക്ക് ഒന്നു ശ്രദ്ധിച്ചാൽ മതി. പഴയ പ്ലാസ്റ്റിക് പെയിൻറ്, ഒായിൽ ടിന്നുകൾ, കന്നാസുകൾ എന്നിവ കുന്നുകൂടിക്കിടക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി ആക്രിസാധനങ്ങൾ എടുക്കുന്ന മൊത്തക്കച്ചവട വ്യാപാരിയാണ് മുട്ടിലിലെ ആറ്റക്കോയ തങ്ങൾ. മാസങ്ങളായി ഒരോരുത്തരിൽനിന്നായി വാങ്ങിവെച്ച പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളും മുട്ടിലിന് സമീപത്തെ ദേശീയപാതയോരത്തെ തെൻറ സ്ഥാപനത്തിൽ കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. റോഡരികിൽ കിടക്കുന്ന വസ്തുക്കൾ മാറ്റാൻ ആഗ്രഹമുണ്ടെങ്കിലും എല്ലാംകൂടി മൂന്നുലക്ഷത്തിലധികം വരുന്ന വസ്തുക്കൾ എന്തുചെയ്യണമെന്നറിയാെത നിസ്സഹായതയിലാണ് ഇദ്ദേഹം. ലോഡു കൊണ്ടുപോകുന്നത് നിലച്ചതോടെ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തരത്തിൽ ആക്രിസാധനങ്ങൾ കെട്ടികിടക്കുന്നത് കാണാം. പഴയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾക്ക് 18 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ നികുതിയുണ്ടായിരുന്നില്ല. ഇതോടെ പഴയ പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യുന്ന ഫാക്ടറികൾ ലോഡ് എടുക്കാതായതായി കേരള സ്ക്രാപ്പ് മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം കൂടിയായ ആറ്റക്കോയ തങ്ങൾ പറയുന്നു. നികുതി കൂടിയതും പഴയ പ്ലാസ്റ്റിക്ക് റിസൈക്കിൾ ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് ഫാക്ടറികൾ ഇവ സ്വീകരിക്കുന്നില്ല. ജില്ലയിൽ 70ഒാളം കടകളിലായി ലക്ഷങ്ങളുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. വീടുകളിൽനിന്നും പ്ലാസ്റ്റിക്കുകൾ എടുക്കുന്നതും ഇപ്പോൾ നിലച്ചമട്ടാണ്. കാരണം, ചെറുകിടക്കാർ എടുത്തുകൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മൊത്തക്കച്ചവടക്കാർ. പ്ലാസ്റ്റിക്കിനു പുറെമ മറ്റു വസ്തുക്കൾക്കും നികുതി കൂട്ടിയത് ഈ മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്. റോഡരികിലും വീടുകളിലെ പറമ്പുകളിലും ഇത്തരത്തിൽ പ്ലാസ്റ്റിക്കുകൾ കുന്നുകൂടിക്കിടക്കുന്നത് പരിസ്ഥിതിക്കും മനുഷ്യെൻറ ആരോഗ്യത്തിനും ദോഷമായി ബാധിക്കും. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയിട്ട് നാളിതുവരെയായിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടികളെടുത്തിട്ടില്ല. വരും ദിവസങ്ങളിൽ സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനയോഗം ചേരുന്നുണ്ട്. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണിവർ. FRIWDL16 ദേശീയപാതയോരത്തെ ആക്രിമൊത്തക്കച്ചവട സ്ഥാപനത്തിനു സമീപം കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർത്തിയിട്ട കാറിൽ ബസിടിച്ചു *യാത്രക്കാർ പുറത്തായിരുന്നതിനാൽ അപകടമൊഴിവായി കൽപറ്റ: രാത്രിയിൽ റോഡരികിൽ നിർത്തിയിട്ട കാറിെൻറ പിൻഭാഗത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ചു. കാറിലുണ്ടായിരുന്ന കൽപറ്റ സ്വദേശികൾ സംഭവസമയത്ത് പുറത്തായിരുന്നതിനാൽ അപകടമൊഴിവായി. വ്യാഴാഴ്ച രാത്രിയോടെ ചുണ്ടേൽ ചേലോട് എസ്റ്റേറ്റിനു സമീപമാണ് സംഭവം. കോഴിക്കോടുനിന്നും മാനന്തവാടിയിലേക്ക്് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് കാറിെൻറ പിന്നിൽ ഇടിച്ചത്. റോഡരികിൽ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിെൻറ പിന്‍വശം തകര്‍ന്നു. FRIWDL15 അപകടത്തിൽ തകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.