ജില്ലയിൽ മയക്കുമരുന്ന് ഗുളിക കടത്ത് വർധിക്കുന്നു

*വേദനസംഹാരി ഗുളികകൾ ലഹരിയായാണ് വ്യാപകമായി ഉപയോഗിക്കുന്നത് *വിൽപനക്ക് പിന്നിൽ ഏജൻറുമാർ IMPORTANT മാനന്തവാടി-: അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് മയക്കുമരുന്ന് ഗുളികകളുടെ കടത്ത് വർധിക്കുന്നു. കൂടുതലായും വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഏജൻറുമാർ മുഖേന കർണാടകയിലെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നും അനധികൃതമായി വാങ്ങുന്ന മയക്കുമരുന്ന് ഗുളികകളും വേദനസംഹാരി ഗുളികകളും എത്തുന്നത്. ജില്ലയിലും അയൽജില്ലകളായ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുമാണ് ഇത്തരത്തിലുള്ള ഗുളികകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. നൈട്രസെപാം ഗുളികകൾ വിഷാദരോഗ ചികിത്സയിൽ ഉപയോഗപ്പെടുത്തുന്നതും, പാസ്മോ (പോക്സിയോൺ) വേദന സംഹാരി വിഭാഗത്തിൽപ്പെടുന്നതുമാണ്. ഇത്തരത്തിലുള്ള ഗുളികകൾ അമിതമായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ലഹരിയാണ് യുവാക്കളെ ആകർഷിക്കുന്നത്. കൂടാതെ, മദ്യത്തിൽ ചേർത്ത് കഴിക്കുന്നതിലൂടെ വർധിച്ച വീര്യം ലഭിക്കുമെന്നും പറയപ്പെടുന്നു. ഈ ഗുളികകളുടെ പതിവായുള്ള അമിത ഉപയോഗം തലച്ചോറിനെയും നാഡിവ്യൂഹത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വേദനസംഹാരി ഗുളികകൾ ഡോക്ടർമാരുടെ കുറിപ്പടിയോടുകൂെട മാത്രമെ ലഭിക്കാറുള്ളുവെങ്കിൽ കർണാടകയിൽ ഇവ യഥേഷ്ടം ലഭ്യമാണ്. ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിൽ ദീർഘദൂര ബസുകളിൽ നടത്തുന്ന പരിശോധനകളിൽ പിടികൂടുന്നതി​െൻറ പതിന്മടങ്ങ് ഗുളികകളാണ് സ്വകാര്യവാഹനങ്ങളിലും ബൈക്കുകളിലുമായി ജില്ലയിലും സമീപപ്രദേശങ്ങളിലും എത്തുന്നത്. കഴിഞ്ഞദിവസം തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ ബസ് യാത്രക്കാരനിൽനിന്നും 18,000 ത്തോളം ഗുളികകളാണ് എക്സൈസ് സംഘം പിടികൂടിയത്. വാങ്ങുന്നതി​െൻറ നാലും അഞ്ചും ഇരട്ടിതുകയാണ് വിപണിയിൽ ലഭിക്കുന്നത് എന്നതിനാൽതന്നെ നിരവധി എജൻറുമാരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് വിഭാഗത്തിൽപ്പെടാത്ത ഗുളികകൾ പിടികൂടിയാൽ ലൈസൻസ് ഇല്ലാതെ ഗുളികകൾ കൈവശംവെച്ചു എന്ന വകുപ്പിൽ മാത്രമെ കേസെടുക്കാൻ കഴിയുവെന്നതും ഇത്തരക്കാർക്ക് പ്രചോദനമായി മാറുകയാണ്. സ്കൂൾ വിദ്യാർഥികൾവരെ ഇത്തരം ഗുളികകൾക്ക് അടിമകളാണെന്ന ഞെട്ടിക്കുന്ന വിവരവും ഈയടുത്ത് പുറത്തുവന്നിരുന്നു. ലഹരിഗുളികകളുടെ എജൻറുമാർക്കെതിരെയും കേന്ദ്രങ്ങൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വാഹന പരിശോധനകൾ കർശനമാക്കുകയും ചെയ്തെങ്കിൽ മാത്രമെ ഗുളികകളുടെ അനധികൃത കടത്ത് തടയുന്നതിനും യുവതലമുറയെ വലിയ നാശത്തിൽനിന്നും രക്ഷിക്കുന്നതിനും സാധിക്കുകയള്ളു. വെള്ളമുണ്ട പഞ്ചായത്തിലെ സ്വീപ്പർ നിയമനം വിവാദമാകുന്നു വെള്ളമുണ്ട: പഞ്ചായത്തിലെ സ്വീപ്പർ നിയമനം വിവാദമാകുന്നു. ഒഴിവുവന്ന രണ്ട് സ്വീപ്പർ സ്ഥാനത്തേക്ക് നടത്തിയ നിയമനമാണ് വിവാദമാകുന്നത്. മുസ്ലിം ലീഗ് ഭരണത്തിലുള്ള പഞ്ചായത്തിൽ ഭരണപക്ഷത്തെ അപേക്ഷകരുടെ അപേക്ഷതള്ളി ബി.ജെ.പി അനുഭാവിയെ നിയമിച്ചെന്നാണ് പരാതി. കണിയാമ്പറ്റയിലെ കോൺഗ്രസ് നേതാവി​െൻറ അപേക്ഷ ഇൻറർവ്യൂവിൽ തള്ളുകയായിരുന്നുവത്രേ. പകരം, ബി.ജെ.പി അനുഭാവിയെ പരിഗണിച്ചതാണ് ഭരണപക്ഷത്തെ ചില നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. കോൺഗ്രസിനകത്ത് നിന്നുതന്നെ പരസ്യമായ വിമർശനം ഉയർന്നിട്ടുണ്ട്. അംഗൻവാടി വർക്കർമാർ, സ്വീപ്പർ നിയമനങ്ങളിൽ വൻതോതിൽ അഴിമതി നടന്നതായും ആക്ഷേപമുണ്ട്. എന്നാൽ, സ്വീപ്പർ നിയമനം പൂർത്തിയായിട്ടില്ലെന്നും ഇൻറർവ്യൂ മാത്രമാണ് നടന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആൻഡ്രൂസ് പറഞ്ഞു. പഞ്ചായത്തി​െൻറ പരിധിക്ക് പുറത്തുള്ള അപേക്ഷ തള്ളുകയും പഞ്ചായത്ത് പരിധിയിലെ അപേക്ഷ പരിഗണിക്കുകയായിരുന്നെന്നും ബി.ജെ.പി അനുഭാവിക്ക് ജോലി നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. എന്നാൽ, പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ ഭരണപക്ഷത്തു നിന്നുതന്നെ പ്രതിഷേധമുയർന്നതോടെ നേതൃത്വം ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.