വടകര-തിരുവള്ളൂർ-പേരാമ്പ്ര റോഡ് സംരക്ഷിക്കണം -സി.പി.എം വടകര: തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ കുട്ടോത്ത് ബസ് സ്റ്റോപ്പിെൻറ മുൻവശത്ത് മഴവെള്ളം കെട്ടിനിന്ന് തകർന്ന റോഡ് സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് സി.പി.എം കുട്ടോത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് താഴ്ന്നുകിടക്കുന്നതുകൊണ്ട് മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. രണ്ടു ഭാഗത്തും ഡ്രെയ്നേജ് ഉണ്ടാക്കി റോഡ് സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് മെംബർ ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. ടി.ടി. രാഘവൻ അധ്യക്ഷതവഹിച്ചു. സി.ടി.കെ. മനോജൻ, പി.പി. പ്രഭാകരൻ, സി.എം. കണാരൻ എന്നിവർ സംസാരിച്ചു. ഇ.എം. രവിയെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. സഹൃദയ വാർഷികാഘോഷം ഇന്നു മുതൽ വടകര: ചോറോട് സഹൃദയ െറസിഡൻറ്സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷ പരിപാടികൾ ശനിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ചോറോട് എം.എസ്.യു.പി സ്കൂളിൽ സി.കെ. നാണു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ക്ലാസുകൾ നടക്കും. ഒക്ടോബർ ഒന്നിന് കലാപരിപാടികൾ അരങ്ങേറുമെന്ന് അസോസിയേഷൻ പ്രസിഡൻറ് ആർ.കെ. രമേഷ്ബാബു, ടി.എച്ച്. രാജേന്ദ്രൻ, എം.ടി. മുഹമ്മദ് അജിനാസ്, കെ.കെ. റിനീഷ് എന്നിവർ അറിയിച്ചു. വികസന സംവാദയാത്ര ഉദ്ഘാടനം ഇന്ന് വടകര: 'മറ്റൊരു കേരളം സാധ്യമാണ്' എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര, തോടന്നൂർ മേഖലകളിൽ നടത്തുന്ന വികസന സംവാദയാത്ര ശനിയാഴ്ച വൈകീട്ട് ആറിന് പണിക്കോട്ടിയിൽ പരിഷത്ത് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വികസന സംവാദത്തിൽ ജാഥ ക്യാപ്റ്റൻ ടി. മോഹൻദാസ് മാസ്റ്റർ വിഷയാവതരണം നടത്തും. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ഒമ്പത് കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന പദയാത്ര രണ്ടിന് വൈകീട്ട് തോടന്നൂർ മേഖലയിലെ മണിയൂരിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.