വടകര: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു. ആശ ആശുപത്രിയും എയ്ഞ്ചൽസ് വടകരയും സംയുക്തമായി 'ഹൃദയത്തിനായൊരു നടത്തം' സംഘടിപ്പിച്ചു. വടകര ഡിവൈ.എസ്.പി വി.പി. പ്രേംരാജൻ ഫ്ലാഗ്ഓഫ് ചെയ്തു. വടകര പുതിയ ബസ്സ്റ്റാൻഡിൽ നടന്ന സമാപന ചടങ്ങ് സി.കെ. നാണു എം.എൽ.എ ഹൃദയദിന സന്ദേശമുൾക്കൊള്ളുന്ന ബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു. അഡീഷനൽ തഹസിൽദാർ കെ.കെ. രവീന്ദ്രൻ, ജോ. ആർ.ടി.ഒ വി.വി. മധുസൂദനൻ, ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ എം.കെ. ശ്രീജിത്ത്, ഡോ. കെ. അജ്മൽ, ഡയക്ടർ ഡോ. അബ്ദുൽ നാസർ, ഡോ. കെ.എം. അബ്ദുല്ല പ്രതിഞ്ജാവാചകം ചൊല്ലി. എയ്ഞ്ചൽ എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. രാജൻ, ഡോ. മുഹമ്മദ് അഫ്റോസ് എന്നിവർ സംസാരിച്ചു. ഇതോടൊപ്പം ആശ ആശുപത്രി അധികൃതർ 200 പേർക്ക് ഹൃദ്രോഗ ടെസ്റ്റുകൾ സൗജന്യമായി നടത്തി. എസ്.എ. പുതിയ വളപ്പിലിെൻറ നിര്യാണത്തിൽ അനുശോചിച്ചു വടകര: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയ വളപ്പിലിെൻറ നിര്യാണത്തിൽ വടകരയിൽ ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിെൻറ അവസാന കണ്ണിയാണ് നഷ്ടമായതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എൽ.എ, മുക്കോലക്കൽ ഹംസ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, മുബാസ് കല്ലേരി, പ്രഫ. കെ.കെ. മഹ്മൂദ്, ടി.എൻ.കെ. ശശീന്ദ്രൻ, അടിയേരി രവീന്ദ്രൻ, വി. സുകുമാരൻ, പി. സത്യനാഥൻ, അഡ്വ. ഇ.എം. ബാലകൃഷ്ണൻ, റസാഖ് മാക്കൂൽ, സി.കെ. കരീം, എടയത്ത് ശ്രീധരൻ, ശുഹൈബ് അഴിയൂർ, എൻ.പി. അബ്ദുല്ല, ഹംസ ഹാജി ഓർക്കാട്ടേരി, യു. റൈസൽ, കെ.പി. മൂസ, വി.പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.