വടകര: ഏറാമലയിലെ മറുവയിൽ സൂപ്പിക്ക് തെൻറ കാർഷികവൃത്തിയെക്കുറിച്ച് പറഞ്ഞാൽ മതിവരില്ല. അത്രമാത്രം ഈ മണ്ണിനെ സ്നേഹിക്കുന്നുണ്ട് ഇയാൾ. ഒരു ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. ഇത്തവണ സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി ജില്ലയിൽ പൂർണ പരാജയമായപ്പോൾ ഏറാമല പഞ്ചായത്തിന് നേട്ടമായത് സൂപ്പിയുടെ അവസരോചിത ഇടപെടലാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിെൻറയും മറ്റും പരിമിതി കാരണം കൃഷിഭവൻ അധികൃതർക്ക് കൃത്യസമയത്ത് വിത്തുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് സർക്കാർ പ്രഖ്യാപനം കണ്ടറിഞ്ഞ് തെൻറ പാട്ടഭൂമിയിലെ നാനൂറിലേറെ വരുന്ന വാഴകൾക്കിടയിൽ പച്ചക്കറി കൃഷിയിറക്കിയത്. വെണ്ട, ചീര, വെള്ളരി തുടങ്ങിയവയാണ് കൃഷിചെയ്തത്. സമയബന്ധിതമായി വിളവെടുത്തപ്പോൾ അത്, പഞ്ചായത്തിെൻറതന്നെ ഉത്സവമായി. കനത്ത മഴയിലാണ് പച്ചക്കറി വിത്തുകൾ നട്ടതെങ്കിലും നല്ലവിള ലഭിച്ചു. നേന്ത്രവാഴക്കുല കിലോക്ക് 80 രൂപയായതിെൻറ ത്രില്ലിലാണ് സൂപ്പി. ജൈവ കാർഷിക രീതിയാണിദ്ദേഹം പിന്തുടരുന്നത്. കഴിഞ്ഞദിവസം തെൻറ കൃഷിയിടത്തിൽ ഓണത്തിനുശേഷമുള്ള പച്ചക്കറികളുടെ വിളവെടുപ്പ് സൂപ്പിയുടെ സഹപാഠി പാറോളി ഇല്ലത്ത് കേശവൻ നമ്പൂതിരി നിർവഹിച്ചു. 2013-14 വർഷത്തിൽ ജില്ലയിലെ ഏറ്റവും നല്ല കർഷകനായി തെരഞ്ഞെടുക്കപ്പെട്ട സൂപ്പി പറയാനുള്ളത് ഇത്രമാത്രം. 'കൃഷിചെയ്യാനുള്ള മനസ്സുണ്ടോ, എങ്കിൽ ഈ മണ്ണ് ചതിക്കില്ല'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.