ക്ഷേത്രങ്ങൾ ഭക്തിയുടെ നിറവിൽ; ഇന്ന് വിജയദശമി

കൊയിലാണ്ടി: പ്രകാശത്തി​െൻറയും സംഗീതത്തി​െൻറയും ഭക്തിയുടെയും നിറച്ചാർത്തുകളുമയി ശനിയാഴ്ച വിജയദശമി. ചടങ്ങുകളും പൂജകളുമൊക്കെയായി ക്ഷേത്രങ്ങൾ ധന്യാന്തരീക്ഷത്തിലാണ്. വർണപ്രഭയിൽ കുളിച്ചുനിൽക്കുകയാണ് ക്ഷേത്രങ്ങൾ, പണിശാലകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ. മഹാനവമി ദിവസം വൈവിധ്യമാർന്ന പരിപാടികൾ ക്ഷേത്രങ്ങളിൽ നടന്നു. കൊല്ലം പിഷാരികാവിൽ ഓട്ടൻതുള്ളൽ, ഭജൻസ്, നൃത്തസന്ധ്യ, നൃത്തനൃത്യങ്ങൾ, ക്ഷേത്ര കലകളായ സോപാനസംഗീതം, തായമ്പക, കൊമ്പുപറ്റ്, കുഴൽപറ്റ്, കേളി എന്നിവയും കാലത്തും വൈകീട്ടും രാത്രിയും കാഴ്ചശീവേലിയും നടന്നു. വിജയദശമി ദിവസം നാഗസ്വര കച്ചേരി, ഓട്ടൻതുള്ളൽ, സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ എന്നിവ നടക്കും. വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലായി നൂറുകണക്കിന് കുരുന്നുകൾ അറിവി​െൻറ ആദ്യക്ഷരം കുറിക്കും. ഭക്തിഗാന സീഡി പ്രകാശനം കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ദേവി സ്തുതിഗാന സീഡി പ്രകാശനം ചെയ്തു. ഗംഗാധരൻ പെരുങ്കുനി രചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിർവഹിച്ച ഗാനങ്ങൾ മൺമറഞ്ഞ ഗായകൻ വിയ്യൂർ ശ്രീധരൻ 28 വർഷം മുമ്പ് ആലപിച്ചവയാണ്. യുവഗായകൻ ശരൺജിത്ത് കരക്കേ പുറത്താണ് പുനരാവിഷ്കാരത്തിൽ ഗാനങ്ങൾ ആലപിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പുത്തൻപുരയിൽ രാമചന്ദ്രന് സീഡി നൽകി കൊടക്കാട് കരുണൻ പ്രകാശനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.