'തണലേകിയവർക്ക് തണലേകാൻ' വിളംബര തെരുവ് നാടകം

പേരാമ്പ്ര: കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റിവ്, വെങ്ങപ്പെറ്റ ഗവ. ഹൈസ്കൂൾ എന്നിവർ സംയുക്തമായി ലോക വയോജന ദിനത്തിൽ കോടേരിച്ചാലിൽ 'തണലേകിയവർക്ക് തണലേകാൻ തലമുറകളുടെ സംഗമം' നടത്തും. ഇതി​െൻറ വിളംബരമായി പേരാമ്പ്രയിൽ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി. വയോജനങ്ങൾ നേരിടുന്ന അവഗണന ബോധ്യപ്പെടുത്തുന്ന തെരുവ് നാടകത്തിന് ഇ.കെ. അശോകൻ, എം. രജീഷ് പ്രേമൻ, സുധാകരൻ, അമർജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.