ഇന്ധനവില വർധനക്കെതിരെ യാചന നടത്തി പ്രതിഷേധം

കോഴിക്കോട്: അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുന്നിൽ യാചനസമരം. മുസ്ലിം ലീഗ് സിറ്റി സൗത്ത് മണ്ഡലം കമ്മിറ്റിയാണ് പാളയം ജയന്തി ബിൽഡിങിനു സമീപത്തെ പമ്പിന് മുന്നിൽ പ്രതിഷേധിച്ചത്. യാചനാപാത്രവുമായി പണം പിരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മുസ്ലിം ലീഗ് നഗരസഭ കൗൺസിൽ പാർട്ടി ലീഡർ സി. അബ്ദുറഹിമാൻ ഭിക്ഷാ പാത്രത്തിൽ പണമിട്ട് ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. നഗരസഭ കൺസിലർമാരായ കെ.ടി. ബീരാൻ കോയ, സി.പി. ശ്രീകല, മുൻ കൗൺസിലർ പി.വി. അവറാൻ, എ.വി. അൻവർ, കെ.പി. അബ്ദുല്ലക്കോയ, സി.പി. ഉസ്മാൻ, വി.കെ. ആലിക്കോയ, സി.ടി. സക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.