തകർന്നടിഞ്ഞ്​ വയനാട്ടിലെ കുരുമുളക്​ കൃഷി; കേരളത്തെ മറികടന്ന്​ കർണാടക

* രാജ്യത്തെ കുരുമുളക് ഉൽപാദനത്തിൽ 25 ശതമാനവും കുടകിൽനിന്ന് കൽപറ്റ: വയനാട്ടിൽ കുരുമുളക് കൃഷി ഏറക്കുറെ നാമാവശേഷമായതോടെ രാജ്യത്ത് കുരുമുളക് ഉൽപാദനത്തിൽ കേരളം വീണ്ടും കർണാടകക്ക് പിന്നിലായി. കറുത്ത പൊന്നി​െൻറ വിളവെടുപ്പിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളം അരക്കിട്ടുറപ്പിച്ചിരുന്നത് വയനാടൻ കുരുമുളകി​െൻറ ബലത്തിലായിരുന്നു. എന്നാൽ, ദ്രുതവാട്ടവും മറ്റു രോഗങ്ങളും വയനാട്ടിലെ മിക്ക കൃഷിയിടങ്ങളിലും കുരുമുളക് വള്ളികളെ നശിപ്പിച്ചതോടെ സംസ്ഥാനത്തി​െൻറ ഉൽപാദനത്തിൽ കനത്ത ഇടിവു സംഭവിക്കുകയായിരുന്നു. കുരുമുളക് പുനരുദ്ധാരണത്തിനെന്ന പേരിൽ സർക്കാറുകൾ വൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അതി​െൻറ ഗുണം ജില്ലക്ക് കാര്യമായി ലഭിക്കുന്നുമില്ല. ദ്രുതവാട്ടം കാരണം വയനാട്ടിലെ 90 ശതമാനത്തോളം കുരുമുളക് വള്ളികളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഉണങ്ങിവീണത്. ഒരുകാലത്ത് വയനാടി​െൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയ കൃഷി പാടെ തകർന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ജില്ലയിലെ കാർഷിക മേധാവികളും കുരുമുളകി​െൻറ നാശോന്മുഖതയെ ചെറുക്കാനും കർഷകർക്ക് മാതൃകാപരമായ രീതിയിൽ വഴികാട്ടാനും താൽപര്യം പ്രകടിപ്പിച്ചതുമില്ല. ഇൗ പ്രതിസന്ധി ഘട്ടത്തിൽ സ്പൈസസ് ബോർഡ് ദക്ഷിണ കർണാടക ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതി​െൻറ ഫലമായാണ് കർണാടകയുടെ ഉൽപാദനത്തിൽ വർധനവുണ്ടായത്. കുടക്, ചിക്കമഗളൂരു, ഷിവമോഗ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കർണാടകയിൽ കുരുമുളക് ഉൽപാദനം കൂടുതലുള്ളത്. മുമ്പ് കേരളത്തെക്കാൾ ഏറെ കുറവായിരുന്നു കർണാടകയുടെ കുരുമുളക് ഉൽപാദനമെങ്കിൽ 2014-15 വർഷത്തിൽ കർണാടക 33000 മെട്രിക് ടൺ കുരുമുളക് ഉൽപാദിപ്പിച്ചപ്പോൾ കേരളത്തിേൻറത് 28000 മെട്രിക് ടൺ ആയി ചുരുങ്ങി. അടുത്ത വർഷം കേരളം മുൻതൂക്കം തിരിച്ചുപിടിച്ചെങ്കിലും കർണാടക വീണ്ടും മുന്നിലെത്തി. സ്പൈസസ് ബോർഡ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 2016-17ലും കർണാടകയുടെ ഉൽപാദനം 33000 മെട്രിക് ടൺ ആണ്. എന്നാൽ, കേരളത്തി​െൻറ ഉൽപാദനം ഇക്കാലയളവിൽ 26000 മെട്രിക് ടൺ ആയി ചുരുങ്ങി. രാജ്യത്തെ മൊത്തം കുരുമുളക് ഉൽപാദനത്തി​െൻറ 45 ശതമാനമാണ് കർണാടകയുടേത്. കുടകിലെ കുരുമുളക് വയനാടൻ കുരുമുളകി​െൻറ അതേ ഗുണഗണങ്ങളുള്ളവയാണെന്നും അധികൃതർ പറയുന്നു. രാജ്യത്തെ കുരുമുളക് ഉൽപാദനത്തിൽ 25 ശതമാനവും ഇപ്പോൾ കുടകിൽനിന്നാണ്. വയനാടിനെ അപേക്ഷിച്ച് കൂടുതൽ ശാസ്ത്രീയമായാണ് കുടകിലെ കുരുമുളക് കൃഷി. കൃത്യമായ തുള്ളിനനയും പരിപാലനവും വഴി കൂടുതൽ വിളവുണ്ടാക്കാൻ കർഷകർ ശ്രമിക്കുന്നു. ഒരേക്കറിൽനിന്ന് 100 മുതൽ 150 കിലോവരെ കുരുമുളക് ഉൽപാദിപ്പിക്കുേമ്പാൾ ചിലർ ശാസ്ത്രീയമായ പരിപാലനം വഴി ഏക്കറിൽനിന്ന് 500 കിലോവരെ കുരുമുളക് ഉൽപാദിപ്പിക്കുന്നുണ്ട്. വയനാട്ടിലേതുപോലെ കുടകിലും കാപ്പിച്ചെടികൾക്കിടയിലാണ് കുരുമുളക് കൃഷി കൂടുതലും. ഒരേക്കർ റോബസ്റ്റ കാപ്പിെച്ചടിക്കിടയിൽ 40 കുരുമുളക് വള്ളികളാണ് കുടകിലെ കൃഷിക്കാർ വെച്ചുപിടിപ്പിക്കുന്നത്. അറബിക്ക കാപ്പിയാണെങ്കിൽ ഇത് 80 ആകും. ഒരു വള്ളി വെച്ചുപിടിപ്പിച്ചാൽ 35-50 കൊല്ലത്തേക്ക് കാര്യമായ ചെലവൊന്നുമില്ലാതെ തെന്ന അവ വിളവു തരും. കൃത്യസമയത്തുള്ള തുള്ളിനനയും സ്പ്രിങ്ളർ നനയും വഴിയാണ് ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നത്. ഫംഗസ് ബാധയെ തടയാനും ദ്രുതവാട്ടം ചെറുക്കാനും കുടകിലെ കുരുമുളക് കർഷകർ കാര്യമായി ആശ്രയിക്കുന്നത് ബോർഡോ മിശ്രിതത്തെയാണ്. FRIWDL19 കുരുമുളക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.