കൽപറ്റ: ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ കാലടിപ്പാടുകളെ പിന്തുടർന്ന് മർദിത പക്ഷത്തുനിന്ന് ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നിസ്വാർഥനായ നേതാവായിരുന്നു എസ്.എ. പുതിയവളപ്പിെലന്ന് െഎ.എൻ.എൽ ജില്ല കമ്മിറ്റി അനുസ്മരിച്ചു. എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പഞ്ചാര അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്ടിങ് പ്രസിഡൻറായി നിയമിതനായ കെ.എസ്. ഫക്രുദ്ദീൻ ഹാജിക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. കുന്നുമൽ മൊയ്തു, എം.ടി. ഇബ്രാഹിം, എം.പി. മൊയ്തുട്ടി, ബീരാൻ ഹാജി, കിണറ്റിങ്ങൽ അഹമ്മദ്, കെ.ടി. അബു വാളാട്, സലീം തെനേരി, കെ.എം. മജീദ്, സി.പി. കുഞ്ഞാലൻ, മുഹമ്മദ്കുട്ടി മേപ്പാടി, നജീബ് ചന്തക്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.