ചുരത്തിൽ ചരക്കുലോറികൾ കുറഞ്ഞു; ഗതാഗത തടസ്സവും കുറഞ്ഞു

ചുരത്തിൽ ചരക്കുലോറികൾ കുറഞ്ഞു; ഗതാഗത തടസ്സവും കുറഞ്ഞു വൈത്തിരി: അമിതഭാരമുള്ള ചരക്കുലോറികൾ ചുരത്തിലൂടെ ഓടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ല കലക്ടർ ഉത്തരവിറക്കിയതോടെ വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് ക്രമാതീതമായി കുറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ ചുരത്തിൽ തടസ്സം കുറവായിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടാംവളവിനും ആറാംവളവിനുമിടയിൽ അൽപനേരം തടസ്സമുണ്ടായതൊഴികെ കാര്യമായ തടസ്സങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല. കലക്ടർ ഉത്തരവിറക്കിയെങ്കിലും ആർ.ടി.ഒ അടക്കം വിവിധ വകുപ്പുകളുടെ അംഗീകാരംകൂടി ലഭിച്ചാൽ മാത്രമെ ഉത്തരവ് പ്രാബല്യത്തിൽ വരികയുള്ളു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചുരത്തിൽ രണ്ടിടത്തായി ചരക്കു ലോറികൾ മറിഞ്ഞത് ചെറിയതോതിലുള്ള ഗതാഗത തടസ്സത്തിനിടയാക്കിയിരുന്നു. ഒന്നാംവളവിന് സമീപം കർണാടക ഭാഗത്തുനിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ചുരം റോഡ് നന്നാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചുരം റോഡുമായി ബന്ധപ്പെട്ട് ഒക്ടോബർ 13ന് കോഴിക്കോട് കലക്ടർ യോഗം വിളിച്ചുചേർക്കുന്നുണ്ട്. FRIWDL25 കഴിഞ്ഞദിവസം ചുരത്തിൽ ലോറിമറിഞ്ഞപ്പോൾ പാടശേഖരങ്ങളിൽ ഏറുമാടങ്ങൾ ഏറുന്നു MUST IMP പുൽപള്ളി : വയനാടൻ പാടശേഖരങ്ങളിൽ ഏറുമാടങ്ങളുടെ എണ്ണം വർധിക്കുന്നു. വർഷങ്ങൾക്കുമുമ്പ് വനാതിർത്തി ഗ്രാമങ്ങളിൽ മാത്രമായിരുന്നു ഏറുമാടങ്ങൾ കാണാനുണ്ടായിരുന്നത്. എന്നാൽ, ഇന്ന് വന്യജീവി ശല്യം അനുഭവപ്പെടാത്ത സ്ഥലങ്ങൾ ജില്ലയിൽ കുറവാണ്. ഇക്കാരണത്താലാണ് മിക്ക പാടശേഖരങ്ങളിലും കാവൽപ്പുരകൾ കർഷകർ നിർമിക്കുന്നത്. പലയിടത്തും വന്യജീവി പ്രതിരോധ സംവിധാനങ്ങൾ താറുമാറായിക്കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലെ കൃഷി സംരക്ഷിക്കാൻ പടക്കംപൊട്ടിച്ചും, പാട്ട കൊട്ടിയുമാണ് കർഷകർ ശ്രമിക്കുന്നത്. വയലുകളിൽ നെൽകൃഷിയുടെ സമയമാണിപ്പോൾ. കാലാവസ്ഥാ വ്യതിയാനംമൂലം ഇത്തവണ വൈകിയാണ് കൃഷിയിറക്കിയത്. കൃഷിയിറക്കിയ നാൾ മുതൽ ആനശല്യവും വർധിച്ചു. ഇതോടെ കൃഷി സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്. വയലുകളിൽത്തന്നെ കാവൽപുരകളുണ്ടാക്കി വന്യജീവികളെ തുരത്താൻ ഉറക്കമിളച്ച് കഴിയുകയാണ് കർഷകരിൽ നല്ലൊരുപങ്കും. പരമ്പരാഗതമായി നെൽകൃഷി ചെയ്തുവരുന്ന കർഷകരിൽ നല്ലൊരുപങ്കും വന്യജീവി ശല്യത്താൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. ഏറെ നഷ്ടങ്ങൾ സഹിച്ചാണ് പലരും കൃഷി സംരക്ഷിച്ചുവരുന്നത്. ഇതാണ് കണ്ണുതെറ്റിയാൽ ആനയും കാട്ടുപന്നിയുമടക്കമുള്ള വന്യജീവികളിറങ്ങി ഒറ്റ രാത്രികൊണ്ട് നശിപ്പിക്കുന്നത്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. അനുദിനം കാട്ടാന, കാട്ടുപന്നി, മാൻ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ശല്യം കൂടിവരികയാണ്. കർഷകർ ഇതിനെതിരെ പ്രക്ഷോഭപാതയിലുമാണ്. FRIWDL24 ചേകാടിയിലെ വയലിൽ സ്ഥാപിച്ച കാവൽപ്പുരകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.