പുനർജ്ജനി​ മെഗാ ക്യാമ്പ് മേയർ സന്ദർശിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്ന പുനർജ്ജനി മെഗാ ക്യാമ്പ് മേയർ തോട്ടത്തിൽ രവീന്ദ്രൻ സന്ദർശിച്ചു. പുനർജ്ജനി കോഴിക്കോടിനുലഭിച്ച അനുഗ്രഹമാണെന്ന് മേയർ അഭിപ്രായപ്പെട്ടു. ക്യാമ്പി​െൻറ അഞ്ചാംദിനം പിന്നിടുമ്പോൾ നാലുകോടിയിലധികം രുപയുടെ പുനർജീവനമാണ് എൻ.എസ്.എസ് വളൻറിയർമാർ നടത്തിയത്. നാഷനൽ അവാർഡ് ജേതാവും എൻ.എസ്.എസ് ടെക്നിക്കൽ സെൽ അഡ്വൈസറി ബോർഡ് മെംബറുമായ ആബിദ് തറവാട്ടത്തിൽ പതാക ഉയർത്തിയതോടെ ക്യാമ്പി​െൻറ അഞ്ചാംദിനം ആരംഭിച്ചു. സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, ക്യാമ്പ് ഡയറക്ടർ ജസ്റ്റിൻ ജോസഫ്, എൻ.എസ്.എസ് ടെക്നിക്കൽ കൺസൾട്ടൻറ് ഡോ. നിസാം റഹ്മാൻ, ജനറൽ കൺവീനർ ടി.കെ. അർഷാദ്, ക്യാമ്പ് ടെക്നിക്കൽ ഓഫിസർ പ്രസൂൺ മംഗലത്, ക്യാമ്പ് കോഒാഡിനേറ്റർ അശ്വിൻ രാജ്, സിറ്റി പൊലീസ് കമീഷണർ എസ്.കെ. മഹേഷ് കുമാർ, സിനിമ-സീരിയൽ താരം വിനോദ് കോവൂർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും വളൻറിയർമാരുമായി സംവദിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.