'ഗരിമ' പദ്ധതി: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും 'ഗരിമ' പദ്ധതി: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ- തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളി ക്യാമ്പുകൾ പരിശോധിക്കുന്നതിനുമായി ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഗരിമ' പദ്ധതിയുടെ പ്രവർത്തന പുരോഗതി കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. പഞ്ചായത്ത്/നഗരസഭ- ആരോഗ്യ- പൊലീസ് വകുപ്പ് പ്രതിനിധികളും ബന്ധപ്പെട്ട വാർഡിലെ ജനപ്രതിനിധിയും അടങ്ങുന്ന സംഘം നടത്തുന്ന തൊഴിലാളി ക്യാമ്പുകളുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം, കിടപ്പുമുറികൾ, ശൗചാലയങ്ങൾ, കുളിമുറികൾ, അടുക്കള, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ, കുടിവെള്ളം, പൊതുശുചിത്വം എന്നിവ പരിശോധിച്ച് ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിൽ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിടുകയും േഗ്രഡ് നിശ്ചയിക്കുകയും ചെയ്യണം. ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവി, കോർപറേഷൻ സെക്രട്ടറി, ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് ഉപഡയറക്ടർ, റിജനൽ ജോയൻറ് ഡയറക്ടർ (മുനിസിപ്പാലിറ്റി), ജില്ല ലേബർ ഓഫിസർ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ എന്നിവരാണ് പദ്ധതിയുടെ ജില്ലതല നിരീക്ഷണ സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.