നവമിദിനത്തിൽ മെഡിക്കൽ കോളജിലെ തിയറ്ററുകൾക്കും അവധി

കോഴിക്കോട്: മെഡിക്കൽ കോളജിൽ പൂജ ആഘോഷത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തുന്ന തിയറ്റർ ഒഴിച്ച് ബാക്കി ഒാപറേഷൻ തിയറ്ററുകൾ അടച്ചിട്ടു. പ്രധാന ആശുപത്രിയായ എൻ.എം.സി.എച്ചിലെ മെഡിക്കൽ ഒ.ടി, കാർഡിയാക് ഒ.ടി, ഇ.എൻ.ടി ഒ.ടി എന്നിവയും മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ പീഡിയാട്രിക് ഒ.ടിയുമാണ് അടച്ചിട്ടത്. ഇവിടങ്ങളിൽ അടിയന്തര ശസ്ത്രക്രിയകൾ വളരെകുറച്ചു മാത്രമാണ് നടന്നത്. സാധാരണഗതിയിൽ മെഡിക്കൽ ഒ.ടിയിലുൾപ്പടെ നൂറിലേറെ ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടക്കാറുണ്ട്. നവമി ആഘോഷത്തി​െൻറ ഭാഗമായി ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാതിരുന്നത് രോഗികൾക്ക് ദുരിതം വർധിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ശസ്ത്രക്രിയക്കുള്ള തീയതി നിശ്ചയിക്കുമ്പോൾത്തന്നെ നവമി മുന്നിൽകണ്ട് ഈ ദിവസം ആർക്കും ഡേ‍റ്റ് നൽകിയില്ലായിരുന്നു. ഇക്കാരണത്താൽ രോഗികൾക്ക് ശസ്ത്രക്രിയ നീണ്ട് അധികദിവസം കൂടി ആശുപത്രിയിൽ കിടക്കേണ്ടിവരികയാണ്. സെപ്റ്റംബറിൽ ഇത് നാലാം തവണയാണ് തിയറ്ററിന് അവധി നൽകുന്നത്. സെപ്റ്റംബറി​െൻറ ആദ്യവാരത്തിൽ പെരുന്നാളിന് ഒരു ദിവസവും ഓണത്തിന് രണ്ട് ദിവസവും അവധി നൽകിയിരുന്നു. വർഷത്തിൽ ഓണം, ബലിപെരുന്നാൾ, ക്രിസ്മസ് ഉൾെപ്പടെയുള്ള പ്രധാനപ്പെട്ട ആഘോഷദിനങ്ങൾക്ക് മാത്രമാണ് അവധി നൽകാറുള്ളത്. ഇതിൽ പൂജ അവധിയും വരുന്നുണ്ട്. വർഷങ്ങൾക്കു മുന്നേ ആശുപത്രിയുടെ തിയറ്റർ കമ്മിറ്റി എടുത്ത തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് നവമിക്ക് അവധി നൽകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സാധാരണ ഓപറേഷൻ തിയറ്ററുകൾക്ക് അവധിയാണെങ്കിലും അടിയന്തര ശസ്ത്രക്രിയ വിഭാഗം കൃത്യമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാർ അറിയിച്ചു. അതിനിടയിൽ പുനർജനി എൻ.എസ്.എസ് ക്യാമ്പിെൻ‍റ ഭാഗമായി ആശുപത്രിയിലെ വിവിധ ഉപകരണങ്ങൾ വൃത്തിയാക്കുന്ന പോളിടെക്നിക് വിദ്യാർഥികൾക്ക് പൂജക്ക് വെക്കാനുണ്ടെന്ന പേരിൽ ഒരു വകുപ്പിലെ ചില ഉപകരണങ്ങൾ നൽകാതിരിക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ആശുപത്രിയിലെ മറ്റു ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചതിനെത്തുടർന്ന് തീരുമാനം ഉടൻ പിൻവലിക്കുകയായിരുന്നു. സ്വന്തം ലേഖിക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.