നന്തിബസാർ: 1961ൽ കെ. കേളപ്പെൻറ ശ്രമഫലമായി കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലെ വെള്ളറക്കാട് സ്ഥാപിച്ച െറയിൽവേ സ്റ്റേഷെൻറ നവീകരണപ്രവർത്തനം പാതിവഴിയിൽ. വണ്ടികൾ ഞാൻ പിടിച്ചുനിർത്തുമെന്ന് അധികാരികളോട് കേളപ്പജി പറഞ്ഞതിെൻറ പിറ്റേന്നാണ് വെള്ളറക്കാട് െട്രയിൻ ഹാൾട്ടിൽനിന്നു യാത്രക്കാരെ കയറ്റിത്തുടങ്ങിയത്. പിന്നീട് നാലു ലോക്കൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിച്ചു. നീണ്ട കാത്തിരിപ്പിനുശേഷം ഇ. അഹമ്മദ് മന്ത്രിയായപ്പോഴാണ് പ്രസ്തുത ട്രെയിൻ ഹാൾട്ട് ആദർശ് വിഭാഗത്തിൽപ്പെടുത്തി നവീകരണപ്രവർത്തികൾക്കു തുടക്കംകുറിച്ചത്. പക്ഷേ, മമത ബാനർജി വകുപ്പ് ഏറ്റെടുത്തതോടെ അവ നിലച്ചു. സ്ഥലത്തെ ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ ഡൽഹിയുമായി നിരന്തരം ബന്ധപ്പെട്ടതോടെ ഷീറ്റുകൊണ്ടു മറച്ച ടിക്കറ്റു കൗണ്ടറിനു മോചനമായി. രണ്ടു വെയ്റ്റിങ് ഷെഡുകളും ടോയിലറ്റുമടക്കം നല്ലൊരു കെട്ടിടത്തിെൻറ പണി പൂർത്തിയാെയങ്കിലും പ്ലാറ്റ്‌ഫോം ഉചിതമായ രീതിയിൽ മാറ്റിയില്ല. ഇതിനാൽ വണ്ടിയിൽ കയറാൻ ഭിന്നശേഷിക്കാരും പ്രായമായവരും ബുദ്ധിമുട്ടുന്നത് തുടരുന്നു. പ്ലാറ്റ്ഫോമിെൻറ ഉയരം കൂടിയാൽ ഇപ്പോൾ എട്ടു വണ്ടികൾ നിർത്തുന്ന സ്റ്റേഷന് പരാതികളിൽനിന്നു അൽപം മോചനം ലഭിക്കും. എന്നാലും വെളിച്ചമില്ലെന്ന പരാതി ബാക്കിയാണ്. ശിൽപശാല കൊയിലാണ്ടി: ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന റിസോഴ്സ് ടീച്ചേഴ്സിെൻറ ക്രിയേറ്റിവ് ശിൽപശാല നടന്നു. സർവശിക്ഷ അഭിയാൻ സംസ്ഥാന പ്രോഗ്രാം ഓഫിസർ സാം ജി ജോൺ ഉദ്ഘാടനം ചെയ്തു. എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ ഹക്കീം, ജി. രവി എന്നിവർ സംസാരിച്ചു. എം.ജി. ബൽരാജ് സ്വാഗതവും കെ. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.