ഹൃദയത്തിനുവേണ്ടി ഒരു നടത്തം

താമരശ്ശേരി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെട്ടിഒഴിഞ്ഞതോട്ടം എസ്.എസ്.എം.യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും '' പരിപാടി സംഘടിപ്പിച്ചു. ഹൃദയവും ആരോഗ്യവും എന്ന വിഷയത്തിൽ സുബൈർ വൈറ്റ്ലാൻഡ് ക്ലാസെടുത്തു. സ്കൂൾ ഹെൽത്ത് ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് വിജയൻ പൊറേരി, എം.പി. മുഹമ്മദ് ബഷീർ, എ.കെ. വിസിത, സി.പി. നസീഫ്, ബീന, സി.വി. റഹീന, വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്, ഫയാസ് എന്നിവർ നേതൃത്വം നൽകി. കൈതപ്പൊയിൽ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയ ദിനാചരണ പരിപാടികൾ ഡോ. എം. ശാന്തറാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. എ.സി. അബ്ദുൽ അസീസ്, കെ.എ. സുനിൽ, റജിയ മുജീബ് എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ: tsy loka hridayarogyam വെട്ടിഒഴിഞ്ഞതോട്ടം എസ്.എസ്.എം.യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും നടത്തിയ റോൾപ്ലേ മത്സരം: പൂനൂർ ഹൈസ്കൂളിന് ഒന്നാം സ്ഥാനം താമരശ്ശേരി: നാഷനൽ റോൾപ്ലേ മത്സരത്തി​െൻറ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച താമരശ്ശേരി വിദ്യാഭ്യാസ ജില്ലതല റോൾപ്ലേ മത്സരത്തിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റന, നുസ്രത്ത് ബീവി, കീർത്തന, ഫാത്തിമ അനാന, ഹാദിലുലു എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. അനുമോദന ചടങ്ങിൽ പ്രധാനാധ്യാപിക ഡെയ്സി സിറിയക്, വി. അബ്ദുൽ ബഷീർ, എം. മുഹമ്മദ് അഷ്റഫ്, കെ. അബ്ദുസ്സലീം, ടി.പി. മുഹമ്മദ് ബഷീർ, കെ. അബ്ദുൽ ലത്തീഫ്, സെബാസ്റ്റ്യൻ റോഷ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി.എച്ച് അബ്ദുൽ സലാം, സി.കെ. റീഷ്ന എന്നിവർ സംസാരിച്ചു. മണ്ണ് സംരക്ഷണ സെമിനാർ താമരശ്ശേരി: പൂനൂർ പബ്ലിക് ലൈബ്രറിയുടെയും ഉദയ ഫാർമേഴ്സ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ മണ്ണ് സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. പൂനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് താര അബ്ദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി അബൂബക്കർ അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഡോ. മറിയ ക്ലാസ് എടുത്തു. യു.കെ അബ്ദുറഹിമാൻ, പുല്ലടി റസാഖ്, ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു. ഹരിദാസൻ കണ്ടോത്ത് സ്വാഗതവും കെ. ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.