കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരുടെ മൊത്തം വേതനത്തിെൻറ 18 ശതമാനം ജി.എസ്.ടി അടവാക്കാനുള്ള നിയമം ജീവനക്കാരെ ദുരിതത്തിലാക്കുന്നതായി ഒാൾ ഇന്ത്യ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇവരെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണമെന്ന് ഒാൾ ഇന്ത്യ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷെൻറ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. റിട്ട. മേജർ പി.വി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്റ്റൻ മുഹമ്മദ് ഇക്ബാൽ, എം. രാഘവൻ, കെ. ചന്ദ്രൻ, ആർ.കെ. വേലായുധൻ, ഇ. ബാലകൃഷ്ണൻ, കെ. ശോഭന, ഇ.പി. മനോഹരൻ, കെ. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ടി. അരവിന്ദാക്ഷൻ (പ്രസി), ഇടകുന്നിൽ മുരളി, സി.പി. അശോകൻ (വൈ. പ്രസി), എം. പ്രഭാകരൻ (ജന. സെക്ര), കെ. ജോർജ്, ഉസ്മാൻ കടവത്ത് (സെക്ര), ടി.എ.സി. ബാബു (ട്രഷ). റിട്ട. സുബേദാർ എ.കെ. സുഗുണൻ സ്വാഗതവും കെ. ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.