അത്തോളി: ദേശീയപാതയിൽ അത്തോളി വഴി കാപ്പാട് -തുഷാരഗിരി റോഡിെൻറ ഭാഗമായ കുനിയിൽ കടവ് പാലത്തിനടുത്ത് റോഡിലെ വളവും പല സ്ഥലങ്ങളിലായി രൂപപ്പെട്ട വലിയ കുഴികളും ഈ മേഖലയിൽ അപകട ഭീഷണിയാവുന്നു. പാലമിറങ്ങിയ ഉടനെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാൻപറ്റാത്ത രീതിയിലുള്ള വളവും റോഡിെൻറ മധ്യഭാഗങ്ങളിൽ രൂപപ്പെട്ട വലിയ കുഴികളുമാണ് അത്തോളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. വളവ് കഴിഞ്ഞയുടനെ റോഡിൽ കാണുന്ന കുഴികൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിക്ക അപകടവും. കഴിഞ്ഞ ദിവസം രാത്രി കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച കാർ ഓവുചാലിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലാണ്. സ്ലാബിടാത്ത ഓവുചാലിന് രണ്ടു മീറ്ററോളം ആഴമുണ്ട്. ഈ മാസത്തെ മൂന്നാമത്തെ അപകടമാണിത്. കുനിയിൽ കടവ് റോഡ് അത്തോളി സംസ്ഥാന പാതയിലേക്ക് ചേരുന്ന സ്ഥലം, ടെലിഫോൺ എക്സ്ചേഞ്ചിെൻറ മുൻവശം എന്നിവിടങ്ങളിൽ രൂപപ്പെട്ട കുഴികളും താഴ്ച സ്ഥലമായതിനാൽ റോഡിലെ വെള്ളവും ഗതാഗതതടസ്സത്തിന് കാരണമാവാറുണ്ട്. കൂടാതെ ചില ഭാഗങ്ങളിൽ റോഡിന് വീതിയില്ലാത്തതും ഗതാഗതം കുരുക്കാവുന്നു. കനാലിനു സമീപം വീതിയില്ലാത്ത സ്ഥലത്ത് റോഡ് പൊളിഞ്ഞ് വലിയ കുഴികളാണ് രൂപപ്പെട്ടത്. ഈ കുഴിയിൽ ചാടിക്കാതെ ഇരുചക്രവാഹനങ്ങൾക്കു പോലും മുന്നോട്ടുപോവാൻ പറ്റാത്ത അവസ്ഥയാണ്. കൂടുതൽ പേർ ഉപയോഗിക്കുന്ന ഈ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാന്ന് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.