എൻ.എം. സലീം സ്​മരണിക പ്രകാശനം

ചേന്ദമംഗല്ലൂർ: മുക്കത്തെ സാമൂഹിക പ്രവർത്തകനും കോഴിക്കോെട്ട ബിസിനസുകാരനുമായിരുന്ന എൻ.എം. സലീമിനെക്കുറിച്ചുള്ള ഒാർമക്കുറിപ്പുകളും ചിത്രങ്ങളുമായി എൻ.എം. സലീം സ്മരണിക പ്രകാശനം ചെയ്തു. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി സിറിയക് ജോൺ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിന് പുരസ്കാരം കൈമാറി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുറഹിമാൻ, കെ.സി. അബു, നവാസ് പൂനൂർ, സി.ടി. അബ്ദുറഹീം, കെ.വി. കിഷോർ, സി.പി.ഒ. മമ്മൂട്ടി എന്നിവർ സംസാരിച്ചു. എൻ.എം. സലീമി​െൻറ ജീവിതത്തെപ്പറ്റി വിളിപ്പുറത്ത് എന്ന ഹ്രസ്വചിത്രവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. എം.എൻ. കാരശ്ശേരി സ്വാഗതവും എം.എ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.