കോഴിക്കോട്: വളയനാട് ദേവീക്ഷേത്രത്തില്‍ കൊടിമരത്തില്‍ സ്വര്‍ണം പൂശുന്നതിെൻറ ഭാഗമായി സ്വര്‍ണനിധി ശേഖരണം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ സാമൂതിരി കെ.സി ഉണ്ണിയനുജന്‍ രാജ അധ്യക്ഷത വഹിച്ചു. ഒ.കെ. വാസു, കെ.പി. കുഞ്ഞിനാരായണന്‍ മൂസത്, കൗണ്‍സിലര്‍ ഷെമീന, മനക്കല്‍ ശശി, വി. ഹരിദാസ്, കേശവന്‍ മൂസത്, ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. പാര്‍വതി മനയമ്മ, കൃഷ്ണന്‍ നായർ, കുമരേശന്‍, വിജയന്‍ അളകാപുരി, രമേശ് കൊച്ചിന്‍ ബേക്കറി എന്നിവര്‍ ആദ്യ പവന്‍ സംഭാവന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.