പി.ടി. ഉഷക്ക് വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജ് സ്ഥലം കൊടുക്കുന്നതിനെതിരെ നഗരസഭ കൗൺസിൽ വികാരം സർക്കാറിനെ അറിയിക്കാൻ തീരുമാനം കോഴിക്കോട്: സാേങ്കതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിെൻറ പത്തു സെൻറ് ഭൂമി മുൻ ഒളിമ്പ്യൻ പി.ടി. ഉഷക്ക് നൽകാനുള്ള സർക്കാർ നീക്കത്തിൽ നഗരസഭ കൗൺസിലിൽ എതിർപ്പ്. കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചതോടെ സഭയുടെ വികാരം മുഖ്യമന്തിയെ നേരിട്ട് എഴുതി അറിയിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. സി.പി.എമ്മിലെ ടി.സി. ബിജുരാജാണ് ഇക്കാര്യത്തിൽ കൗൺസിലിൽ ശ്രദ്ധ ക്ഷണിച്ചത്. 1500 ലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജ് സ്ഥലപരിമിതിയാൽ വീർപ്പു മുട്ടുകയാണെന്നും ഭൂമി വിട്ടുനൽകുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉഷക്ക് നഗരത്തിൽ മറ്റ് സ്ഥലമുണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. നിയമപ്രകാരം അഞ്ചേക്കർ വേണ്ട ഗവ.എൻജിനീയറിങ് കോളജിന് ആവശ്യത്തിന് ഭൂമി ഇല്ലെന്നിരിക്കെ അതിൽനിന്നും കവർന്നെടുക്കുന്നത് ശരിയല്ലെന്നും, കോഴിക്കോട് ജില്ലയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകുന്നതിനോട് വിയോജിപ്പില്ലെന്നും പ്രതിപക്ഷാംഗം അഡ്വ. പി.എം. നിയാസ് പറഞ്ഞു. ഗവ. എൻജിനീയറിങ് കോളജിെൻറ ഭൂമി സംരക്ഷിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. രാജ്യാഭിമാനം ഉയർത്തിയ ഉഷക്ക് സ്ഥലം നൽകുന്നതിൽ എതിർപ്പില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിെൻറ ഭൂമി നൽകുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് ബി.ജെ.പി അംഗങ്ങളും കൗൺസിലിൽ സ്വീകരിച്ചത്. ഇതോടെ കൗൺസിൽ വികാരം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മേയർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.