മീസിൽസ്, റു​െബല്ല രോഗപ്രതിരോധ കുത്തിവെപ്പ്; അധ്യാപകർക്ക് പരിശീലനം നൽകി

ഫറോക്ക്: ഒക്ടോബർ മൂന്നു മുതൽ നടക്കുന്ന മീസിൽസ്, റുെബല്ല രോഗപ്രതിരോധ കുത്തിവെപ്പി​െൻറ ഭാഗമായി രാമനാട്ടുകര കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രാമനാട്ടുകര നഗരസഭയിലെ സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ, ജി. റാണി എന്നിവർ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ഇബ്രാഹിം സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ താര നന്ദിയും പറഞ്ഞു. ഒളവണ്ണ സി.എച്ച്.സിയിൽ പാലിയേറ്റിവ് സെക്കൻഡറി യൂനിറ്റ് തുടങ്ങി പന്തീരാങ്കാവ്: ജനകീയാസൂത്രണ പദ്ധതിയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രവും പാലിയേറ്റിവ് സെക്കൻഡറി യൂനിറ്റ് തുടങ്ങി. ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ കിടപ്പിലായ രോഗികൾക്ക് ഫിസിയോ തെറപ്പിസ്റ്റി​െൻറ സേവനംകൂടി ഉൾപ്പെടുത്തിയാണ് പാലിയേറ്റിവ് സെക്കൻഡറി യൂനിറ്റ് തുടങ്ങിയത്. രോഗികൾക്ക് വീടുകളിൽതന്നെ മികച്ച ചികിത്സ ലഭ്യമാക്കാനാകും. ഒന്നും മൂന്നും വെള്ളിയാഴ്ചകളിൽ ഒളവണ്ണ പഞ്ചായത്തിലും രണ്ടും നാലും ചൊവ്വാഴ്ചകളിൽ കടലുണ്ടി പഞ്ചായത്തിലുമാണ് സേവനം ലഭിക്കുക. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശ് അത്തോളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.പി. ഹസീന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, മെഡിക്കൽ ഓഫിസർ സജിത ബീഗം, സീനിയർ മെഡിക്കൽ ഓഫിസർ ബിന്ദു, ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.