റെയിൽ ഫെൻസിങ്ങിനുള്ള നിർദേശം സമർപ്പിക്കും കടുവയെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കും ആവശ്യമെങ്കിൽ കൂടുതൽ കൂടുകളും കാമറകളും സ്ഥാപിക്കും സുല്‍ത്താന്‍ ബത്തേരി: ചീരാലിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചീരാലിലെ കര്‍മസമിതി നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ജനകീയ ആവശ്യങ്ങള്‍ അംഗീകരിച്ചു. പ്രദേശത്ത് നിരന്തരമായുള്ള വന്യമൃഗശല്യത്തെ തുടര്‍ന്നാണ് ജനങ്ങള്‍ പരിഹാരനടപടികള്‍ ഉന്നയിച്ച് രംഗത്തിറങ്ങിയത്. ബത്തേരി എം.എൽ.എ, എ.ഡി.എം, തഹസില്‍ദാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പഴൂര്‍ ഫോറസ്റ്റ് ഓഫിസിലായിരുന്നു യോഗം ചേര്‍ന്നത്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ എഴുതി തയാറാക്കിയ പത്തോളം ആവശ്യങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജനകീയ ആവശ്യങ്ങള്‍ എല്ലാം തന്നെ യോഗം അംഗീകരിച്ച് പ്രശ്‌നത്തിന് വേണ്ട പരിഹാരനടപടികളും നിര്‍ദേശിച്ചു. ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കാനും ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ വെക്കാനും തീരുമാനമായി. നിലവില്‍ വന്യമൃഗങ്ങളെ നിരീക്ഷിക്കാനായി 17 കാമറകളാണുള്ളത്. ഇത് പോരാതെ വന്നാല്‍ ആവശ്യാനുസരണം കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാനും വനം വകുപ്പിന് നിര്‍ദേശം നല്‍കി. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതിനായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിനുള്ള ചുമതല ഡി.എഫ്.ഒക്ക് നല്‍കി. കൂടാതെ, നിലവിലുള്ള ഫെന്‍സിങ് തകര്‍ന്നതും ശക്തികുറഞ്ഞതുമാണ്. ഇതിെൻറ ഷോക്ക് കൂട്ടുന്നതിനായി മുണ്ടക്കൊല്ലിയില്‍ ഒരു ബാറ്ററികൂടി സ്ഥാപിക്കും. വൈദ്യുതി കമ്പിവേലികള്‍ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രദേശവാസിയായ ഒരാളെ മാസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ----------- വെളിച്ചത്തിനായി ലോ മാസ്റ്റ് ലൈറ്റ് പ്രദേശത്തെ നിലവിലുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ എം.എൽ.എ ഫണ്ടുപയോഗിച്ച് പുതുതായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. നിലവില്‍ കത്താത്ത ലൈറ്റുകള്‍ എത്രയും വേഗം നന്നാക്കുന്നതിനായി പഞ്ചായത്തിനെ ചുമതലപ്പെടുത്തി. വന്യമൃഗ ആക്രമണത്തില്‍ വിളനാശം സംഭവിക്കുന്നതിനും വളര്‍ത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതിനുമുള്ള നഷ്ടപരിഹാരത്തുക ഉടന്‍ വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാവും. കൂടാതെ, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കാനും തീരുമാനമായി. സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലെ കാടുമൂടിയ ഭാഗങ്ങള്‍ വെട്ടിനീക്കാന്‍ നിര്‍ദേശം നല്‍കും. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വനാതിര്‍ത്തിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കൃഷിയിടങ്ങളിലെ കാട് വെട്ടിതെളിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള കാടും വെട്ടിത്തെളിക്കും. ----------- പെട്ടെന്നുള്ള സമരമുണ്ടാകില്ല വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവം ഇനിയുണ്ടായാല്‍ ജനങ്ങള്‍ സമരത്തിന് ഇറങ്ങരുതെന്ന നിര്‍ദേശവും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായി. ചത്ത മൃഗത്തിെൻറ ജഡം സംഭവസ്ഥലത്തുനിന്ന് എടുത്തുമാറ്റിയതിനാലാണ് കടുവയെ പിന്തുടരാന്‍ സാധിക്കാതെ പോയതെന്ന വിശദീകരണവും അധികൃരുടെ ഭാഗത്തുനിന്നുമുണ്ടായി. ഇതിനാൽ ചത്ത മൃഗത്തിെൻറ മൃതദേഹവുമായുള്ള പ്രത്യക്ഷ സമരത്തിലേക്ക് പെട്ടെന്ന് പോകില്ലെന്നും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വൈകിയാൽ മാത്രമേ സമരമുണ്ടാകുകയുള്ളൂവെന്നും ചർച്ചയിൽ ജനങ്ങൾ അറിയിച്ചു. ----------- സ്കൂളിന് ചുറ്റുമതിൽ; യോഗം ചേരും ചീരാല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും കര്‍മസമിതി വെച്ചിരുന്നു. എന്നാൽ, നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ മൂന്നിന് എം.എൽ.എയുടെ അധ്യക്ഷതയില്‍ ചീരാല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ യോഗം ചേരും. സ്കൂളിെൻറ പരിസരത്തുനിന്നും കടുവ വളര്‍ത്തുമൃഗത്തെ കൊന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ആവശ്യം ഉയര്‍ന്നത്. ഉന്നതതല യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ, എ.ഡി.എം രാജു, ഡി.എഫ്.ഒ എൻ.ടി. സാജന്‍, തഹസില്‍ദാര്‍ എം.ജെ. സണ്ണി, പഞ്ചായത്ത് പ്രസിഡൻറ് കറപ്പൻ, വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, മുത്തങ്ങ റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാർഡൻ ആശാലത, ബത്തേരി റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാർഡൻ കൃഷ്ണദാസ്, ഡെപ്യൂട്ടി റേഞ്ചർ ജോസ്, കര്‍മസമിതി ചെയര്‍മാന്‍ വി.ടി. ബേബി, കണ്‍വീനര്‍ എം.എ. സുരേഷ്, പഞ്ചായത്തംഗങ്ങളായ കെ. രാജഗോപാലൻ, സരള ഉണ്ണികൃഷ്ണൻ, മല്ലിക സോമശേഖരൻ, കെ.സി.കെ. തങ്ങൾ, ബിന്ദു മണികണ്ഠൻ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് കെ.ആര്‍. സാജന്‍, പി. ശിവശങ്കരന്‍, പി.എസ്. സുബ്രഹ്മണ്യന്‍, കുഞ്ഞുമുഹമ്മദ്, ലെനിന്‍ സ്റ്റീഫൻ, ജനാർദനന്‍ എന്നിവർ പങ്കെടുത്തു. THUWDL20 പഴൂര്‍ ഫോറസ്റ്റ് ഓഫിസിൽ ചേർന്ന ഉന്നതതല യോഗത്തിൽനിന്ന് --------------------------------------------- THUWDL21 ജില്ല ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ് മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് എ. നജീം ഉദ്ഘാടനം ചെയ്യുന്നു THUWDL13 CANCELLED AND USE THIS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.