മുക്കം: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ആശ്രയമായി കുമാരനെല്ലൂരിൽ കരുണ ഇൻഡിവിജ്വൽ എജുക്കേഷൻ പ്രോഗ്രാം (ഐ.ഇ.പി) സെൻറർ തുടങ്ങി. പഠനത്തിൽ പിന്നാക്കംനിൽക്കുന്ന, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ചൊവ്വ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുക. കുമാരനെല്ലൂർ റശീദുദ്ദീൻ ഹയർ സെക്കൻഡറി മദ്റസ കേന്ദ്രീകരിച്ച് തുടങ്ങിയ ഐ.ഇ.പി സെൻറർ ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ഇ.കെ. കുഞ്ഞിമായിൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുല്ല കുമാരനെല്ലൂർ മുഖ്യാതിഥിയായി. കീലത്ത് അബ്ദുറഹ്മാൻ, ഉമർ പുതിയോട്ടിൽ, ഇ.എ. ജബ്ബാർ, ഇ.കെ. റുബീന, ഇ.എ. സലാം, സി.പി. മുഹമ്മദ്, അജയ്ഘോഷ് ആന്തേരിമ്മൽ, നിഹാൽ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.