കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി ജില്ല ഭരണ കൂടം. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. വടകര, അഴിയൂർ ബൈപാസിെൻറയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസിെൻറയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റുഭാഗങ്ങളുടെയും സ്ഥലമേറ്റെടുപ്പ് പ്രവൃത്തി 75 ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കാൻ കർമപദ്ധതിക്ക് യോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം സ്ഥലമെടുപ്പ് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. അഴിയൂർ ബൈപാസിെൻറ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.