ഗൂഡല്ലൂർ: കാട്ടുപോത്തുകൾ മേയാനെത്തിയപ്പോൾ വിനോദസഞ്ചാരികൾ ഒാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പകൽ സമയത്താണ് കാട്ടുപോത്തും കുട്ടികളുമടക്കം ആറെണ്ണം പാർക്കിലെത്തിയത്. ഗാർഡൻ ജീവനക്കാരെത്തി വന്യമൃഗങ്ങളെ വനത്തിലേക്ക് ഓടിച്ചുവിട്ടു. മൃഗങ്ങളെ വിരട്ടിയശേഷമാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം നൽകിയത്. വനത്തിനോട് തൊട്ടുകിടക്കുന്ന സിംസ്പാർക്കിലേക്ക് ആനയും കാട്ടുപോത്തുകളും വരുന്നത് പതിവാണ്. ഇവയെ തടയാൻ പാർക്കിന് ചുറ്റും രണ്ടരകോടി രൂപ െചലവിൽ ചുറ്റുമതിൽ നിർമിക്കാൻ പദ്ധതിയുണ്ട്. നിർമാണം നടന്നുവരുകയാണ്. വന്യമൃഗഭീഷണിയുള്ള പാർക്കിലേക്ക് വിനോദസഞ്ചാരികൾ ഭയന്നാണ് വരാറ്. കഴിഞ്ഞവർഷം കാട്ടുപോത്തു ഒരു വിനോദസഞ്ചാരിയെ കുത്തിപരിക്കേൽപിച്ചിരുന്നു. ചെന്നൈയിൽനിന്നെത്തിയ വനിത വിനോദസഞ്ചാരി പിന്നീട് മരിച്ചിരുന്നു. ഇതേതുടർന്നാണ് പാർക്കിന് ചുറ്റുമതിൽ നിർമിക്കാൻ കാർഷികവകുപ്പ് നടപടി സ്വീകരിച്ചത്. GDR BISON കൂനൂർ സിംസ്പാർക്കിൽ പകൽ നേരത്തിറങ്ങിയ കാട്ടുപോത്തുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.