യുവതിയുടെ മരണം: വര​െൻറ ജാമ്യാപേക്ഷ തള്ളി

പേരാമ്പ്ര: വെള്ളിയൂരിലെ പാരലൽ കോളജ് അധ്യാപിക പുതിയോട്ടുംകണ്ടി ജിൻസിയുടെ (26) മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനും ലൈംഗികപീഡനത്തിനും റിമാൻഡിൽ കഴിയുന്ന പ്രതിശ്രുത വരൻ വേളം പെരുവയൽ സ്വദേശി തട്ടാ​െൻറ മീത്തൽ സന്ദീപി​െൻറ (30) ജാമ്യാപേക്ഷ പേരാമ്പ്ര കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച ജാമ്യ ഹരജി ഫയൽ ചെയ്തെങ്കിലും വിധി പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.