കുള്ളൻതെങ്ങുകളുടെ വ്യാപനത്തിനായി പദ്ധതി: 20,000 തൈകൾ വിതരണം ചെയ്യും

പുതിയ പദ്ധതി ജില്ലയിലെ തെങ്ങുകൃഷിക്ക് കരുത്താകും പുൽപള്ളി : വയനാട്ടിൽ കുള്ളൻതെങ്ങുകളുടെ വ്യാപനത്തിനായി കോക്കനട്ട് െപ്രാഡ്യുസേഴ്സ് കമ്പനി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ആദ്യഘട്ടമായി കർഷകർക്ക് തെങ്ങിൻതൈ വിതരണം ചെയ്യും. അത്യുൽപാദന ശേഷിയുള്ള കുള്ളൻതെങ്ങിൻതൈകൾ ജില്ലയിൽതന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. മുള്ളൻകൊല്ലി ഫെഡറേഷന് കീഴിൽ പാടിച്ചിറയിൽ 20,000 കൂടതൈകൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇവ അടുത്തമാസം മുതൽ കമ്പനിക്കുകീഴിലെ സംഘങ്ങൾ മുഖാന്തരം വിതരണം ചെയ്യുമെന്ന് ഫെഡറേഷൻ പ്രസിഡൻറ് തോമസ് പഴൂക്കാല പറഞ്ഞു. രണ്ടുവർഷം മുമ്പ് രൂപംകൊണ്ട കമ്പനിക്കുകീഴിൽ 113 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 7913 കർഷകരാണ് അംഗങ്ങൾ. 5021 ഹെക്ടർ സ്ഥലത്തായി 4,18,563 തെങ്ങുകളാണ് നിലവിൽ സംഘാംഗങ്ങളുടെ കൃഷിയിടത്തിലുള്ളത്. കമ്പനിക്കുകീഴിൽ ഒമ്പത് നാളികേര ഫെഡറേഷനുകളാണ് ജില്ലയിലുള്ളത്. നാളികേരത്തിനും വെളിച്ചെണ്ണക്കും ഉയർന്നവില വന്നതോടെ നിരവധി കർഷകർ പുതിയ കൃഷിയിലേക്ക് കടന്നുവന്നിട്ടുണ്ട്. മുമ്പ് രോഗബാധകൾമൂലം വ്യാപകമായി കൃഷി നശിച്ചിരുന്നു. കുള്ളൻതെങ്ങുകളുടെ വ്യാപനത്തോടെ ജില്ലയിൽ വീണ്ടും തെങ്ങുകൃഷിക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നാളികേര വികസന ബോർഡി​െൻറ അംഗീകാരമുള്ള തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുള്ള ഫാമുകളിൽനിന്നാണ് വിത്തുകൊണ്ടുവന്ന് തൈകൾ ഉൽപാദിപ്പിച്ചത്. മലേഷ്യൻ ഡാർഫ് ഇനത്തിൽപ്പെട്ട തെങ്ങുകൾ മൂന്നരവർഷം മുതൽ കായ്ക്കാൻ തുടങ്ങും. രണ്ടു മീറ്റർ ഉയരമാകുമ്പോഴേക്കും കായ് പിടിച്ചുതുടങ്ങും. ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിൽ മികച്ച വിളവുലഭിക്കും. WEDWDL8 കുള്ളൻതെങ്ങിൻ തൈകൾ ---------- നവരാത്രി മഹോത്സവം പുൽപള്ളി: ഇരുളം സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും മൂന്നാമത് ഭാഗവത സപ്താഹ യജ്ഞവും 21 മുതൽ 30വരെ നടത്തുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് വൈകിട്ട് 3.30 ന് ശാലയിലേക്ക് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. ഏഴുമണിക്ക് ഭാഗവത മാഹാത്മ്യ പ്രഭാഷണം. എല്ലാ ദിവസവും അന്നദാനമുണ്ടായിരിക്കും. 30ന് രാവിലെ 6.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ നടത്തുമെന്ന് ഭാരവാഹികളായ പി.എ. രാമചന്ദ്രൻ, പി.സി. സുനിൽ, വി. സി. ഷാജി, കരുണാകരൻ നായർ, സതീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. --------- ചീയമ്പം പള്ളിപ്പെരുന്നാൾ 24ന് പുൽപള്ളി: സർവമത തീർഥാടനകേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ 24 മുതൽ ഒക്ടോബർ മൂന്നുവരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ 11.15ന് കൊടി ഉയർത്തൽ, 12 മണിക്ക് സൺഡേ സ്കൂൾ കുട്ടികളുടെ എക്യൂമെനിക്കൽ കലാമത്സരങ്ങൾ, 12.30ന് സൗജന്യ വൃക്കരോഗ നിർണയക്യാമ്പ്. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, 25 മുതൽ 30 വരെ ബൈബിൾ കൺവെൻഷൻ. ഒക്ടോബർ ഒന്നിന് വി. മൂന്നിേന്മൽ കുർബാനക്ക് മാത്യൂസ് മോർ തെവോദോസിയോസ് മെത്രാപോലിത്ത, പൗലോസ് കോർ എപ്പിസ്കോപ്പ നാരകത്തുപുത്തൻപുരയിൽ, ഫാ. റെജി പോൾ ചവർപ്പനാൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രണ്ടിന് വടക്കൻമേഖല തീർഥാടകർക്ക് സ്വീകരണം, വി. മൂന്നിേന്മൽ കുർബാനക്ക് പൗലോസ് മോർ ഐറേനിയോസ് മെേത്രാപോലിത്ത മുഖ്യകാർമികത്വം വഹിക്കും. 11.30ന് പൊതുസമ്മേളനം. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മികച്ച കർഷകനായ സി.വി. വർഗീസിനെയും അനുമോദിക്കും. മൂന്നിന് രാവിലെ 8.15 ന് തെക്കൻമേഖല തീർഥാടകർക്ക് സ്വീകരണം. 8.30ന് വിശു. മൂന്നിേന്മൽ കുർബാനക്ക് സഖറിയാസ് മോർ പോളി കാർപ്പോസ് മെത്രാപോലിത്ത മുഖ്യകാർമികത്വം വഹിക്കും. 1.15 ന് പാച്ചോർ നേർച്ച, രണ്ടുമണിക്ക് ലേലം, മൂന്നുമണിക്ക് കൊടി താഴ്ത്തൽ എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ വികാരി ഫാ. ഷിബു കുറ്റിപറിച്ചേൽ, ട്രസ്റ്റി ടി.ടി. വർഗീസ് തോട്ടത്തിൽ, സെക്രട്ടറി എൽദോസ് പരത്തുവയലിൽ തുടങ്ങിയവർ പങ്കെടുത്തു. ---------- അഴുക്കുചാൽ അവശിഷ്ടങ്ങൾ റോഡരികിൽ: യാത്ര ദുസ്സഹം പുൽപള്ളി: പുൽപള്ളി ടൗണിലെ നടപ്പാത നവീകരണത്തി​െൻറ ഭാഗമായി നീക്കംചെയ്യുന്ന പഴയ സ്ലാബുകളും അഴുക്കുചാൽ അവശിഷ്ടങ്ങളും തിരക്കേറിയ റോഡി​െൻറ വശങ്ങളിൽ തള്ളുന്നത് കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ടൗണിൽ നടപ്പാത പുനർനിർമ്മാണം നടക്കുകയാണ്. പൊളിച്ചുനീക്കിയ ഭാഗങ്ങളെല്ലാം പുൽപള്ളി-ബത്തേരി റൂട്ടിൽ താഴെ അങ്ങാടിക്കടുത്ത പാതയോരത്താണ് കൊണ്ടിടുന്നത്. വീതികുറഞ്ഞ റോഡി​െൻറ രണ്ടുഭാഗങ്ങളിലും ഇത്തരം വസ്തുക്കൾ നിറച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ റോഡിൽ ഉപേക്ഷിക്കരുതെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇത് അലക്ഷ്യമായി കുന്നുകൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. ഈ വഴി കാൽനടയാത്ര അസാധ്യമാവുകയാണ്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെയാണ് സ്കൂൾ വിദ്യാർഥികളടക്കം നടക്കുന്നത്. അവശിഷ്ടങ്ങൾ റോഡരികിൽ തള്ളുന്നത് തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. WEDWDL9 പുൽപള്ളി താഴെയങ്ങാടിക്കടുത്ത റോഡിൽ അഴുക്കുചാൽ അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.