ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം മോഷ്​ടിച്ചു

പന്തീരാങ്കാവ്: ഒളവണ്ണ കോന്തനാരി കൊല്ലറക്കൽ ഭഗവതി ക്ഷേത്രത്തി​െൻറ ഭണ്ഡാരം തകർത്ത് പണം കവർന്നു. ബുധനാഴ്ച രാവിലെ ക്ഷേത്ര പൂജാരി പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തി​െൻറ ഓഫിസ് ഗ്രിൽ പൊളിച്ച് മഴു ഉൾപ്പെടെയുളള ആയുധങ്ങൾ സംഘടിപ്പിച്ചാണ് ഭണ്ഡാരം പൊളിച്ചത്. മഴു ഭണ്ഡാരത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ദിവസങ്ങൾക്കുമുമ്പ് ഭണ്ഡാരത്തിലെ പണം കമ്മിറ്റിക്കാർ ശേഖരിച്ചിരുന്നു. നല്ലളം പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.