മുൻ സൈനികന് ജാമ്യം അനുവദിച്ചു കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മുൻ സൈനികനിൽനിന്ന് വെടിയുണ്ടകൾ പിടികൂടിയ സംഭവത്തിൽ മഹാരാഷ്ട്രയിലും വയനാട്ടിലും അന്വേഷണം നടത്തും. ചൊവ്വാഴ്ച മഹാരാഷ്ട്ര അമരാവതി സായ്നഗർ സ്വദേശി രമേശ് വട്ഗോൺകറിൽ (60) നിന്നാണ് നാല് വെടിയുണ്ടകൾ കണ്ടെടുത്തത്. രാജ്യം വിട്ടു പോകരുതെന്ന ഉപാധികളോടെ ഇയാള്‍ക്ക് മഞ്ചേരി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കരിപ്പൂർ പൊലീസിനാണ് അന്വേഷണ ചുമതല. വിമാന കമ്പനി ജീവനക്കാരുടെ സുരക്ഷ പരിശോധനക്കിടെയാണ് ബാഗില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്. എസ്.എൽ.ആര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന 7.62 എം.എമ്മിെൻറ മൂന്നു വെടിയുണ്ടകളും പിസ്റ്റളില്‍ ഉപയോഗിക്കുന്ന 9 എം.എം വെടിയുണ്ടയുമാണ് കണ്ടെടുത്തത്. കരിപ്പൂരിലെ കേന്ദ്ര സുരക്ഷ സേനയാണ് പ്രതിയെ കരിപ്പൂര്‍ പൊലീസിന് കൈമാറിയത്. വയനാട് നടവയലില്‍ മുൻ സൈനികരുടെ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങുകയാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിൻ മാർഗമാണ് കോഴിക്കോെട്ടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.