ഫാറൂഖ്​ കോളജിൽ രാജ്യാന്തര രസതന്ത്ര സമ്മേളനം 23 മുതൽ

കോഴിക്കോട്: 'എമേർജിങ് ഫ്രണ്ടിയേഴ്സ് ഇൻ കെമിക്കൽ സയൻസ്-2017' എന്ന പേരിൽ ഫാറൂഖ് കോളജിൽ രാജ്യാന്തര രസതന്ത്ര സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23, 24, 25 തീയതികളിലാണ് സമ്മേളനം. 23ന് വൈകിട്ട് നാലിന് ഫാറൂഖ് കോളജ് ഒാഡിറ്റോറിയത്തിൽ പ്രമുഖ ശാസ്ത്രജ്ഞൻ പ്രഫ. സി.എൻ. റാവു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച് ഡിപ്പാർട്ട്മ​െൻറ് ഒാഫ് കെമിസ്ട്രി, അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഒാഫ് കെമിസ്ട്രി, യു.ജി.സി, കെ.എസ്.സി.എസ്.ടി.ഇ, സെർബ്, നാക് എന്നിവയുെട സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, ഇൗജിപ്ത്, സിങ്കപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിലേയും ഇന്ത്യക്കകത്തെ വിവിധ െഎ.െഎ.ടി, യൂനിവേഴ്സിറ്റികൾ, റിസർച് സ്ഥാപനങ്ങൾ തുടങ്ങിയവയിലേയും അറിയപ്പെടുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുെടയും ഫാക്കൽറ്റികളുടേതുമായി ഇരുപത്തഞ്ചോളം പ്രബന്ധങ്ങളും അമ്പതോളം പോസ്റ്ററുകളും സമ്മേളനത്തിൽ അവതരിപ്പിക്കും. ശാസ്ത്ര സാേങ്കതിക രംഗത്തെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്ന ഇത്തരം നൂതന സംരംഭം ആദ്യമായിട്ടാണ് മലബാറിൽ അരങ്ങേറുന്നതെന്ന് സംഘാടകർ പറഞ്ഞു. മലബാറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് തുടർന്നുള്ള വർഷങ്ങളിലും ഇൗ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനം. സമ്മേളനത്തി​െൻറ ഭാഗമായി സെപ്റ്റംബർ 24ന് രാവിലെ ഒമ്പതിന് ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ തെരഞ്ഞെടുത്ത 100 വിദ്യാർഥികൾക്ക് പ്രഫ. സി.എൻ. റാവുവുമായി സംവാദത്തിന് അവസരമൊരുക്കുന്നുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ഡോ. സുരേഷ് ദാസ്, സി.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കും. സമ്മേളനം 25ന് വൈകിട്ട് സമാപിക്കും. വാർത്തസമ്മേളനത്തിൽ ഫാറൂഖ് കോളജ് കെമിസിട്രി വിഭാഗം തലവൻ ഡോ. എ.കെ. അബ്ദുൽ റഹീം, പ്രഫ. പി.ഇ.എം. അബ്ദുൽ റഷീദ്, ഡോ. ഷാലിന ബീഗം, പ്രഫ. എം.എ. ഫരീദ്, ഉമർ ബറാമി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.