ബസിൽ മാലപൊട്ടിക്കാൻ ശ്രമം; രണ്ടു സ്ത്രീകൾ പിടിയിൽ

തമിഴ്നാട്ടിലെ നാടോടി സംഘത്തിൽപ്പെട്ടവരെയാണ് യാത്രക്കാർ പൊലീസിൽ ഏൽപിച്ചത് കൽപറ്റ: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയുടെ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ രണ്ടു സ്ത്രീകളെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാലക്കാട് പുതുശ്ശേരി ബൈപ്പാസിൽ താമസിക്കുന്ന മേരി (35), അഞ്ജലി (30) എന്നിവരെയാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ 11.30-ന് കൽപറ്റ ജൈത്ര തിയറ്ററിനു സമീപത്താണ് സംഭവം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ടൗൺ ടു ടൗൺ ബസിലാണ് കവർച്ചശ്രമമുണ്ടായത്. ദ്വാരകയിൽ നിന്നാണ് മേരിയും അഞ്ജലിയും കയറിയത്. കൽപറ്റയിൽ എത്തിയപ്പോൾ ആർ.ഡി കലക്ഷൻ ഏജൻറായ സരസമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സരസമ്മ ബഹളം വെച്ചതോടെ യാത്രക്കാർ മോഷ്ടാക്കളെ പിടികൂടി. തുടർന്ന് കൽപറ്റ എസ്.ഐ എ.യു. ജയപ്രകാശി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ജലിയിൽ നിന്ന് സരസമ്മയുടെ പഴ്സ് കണ്ടെടുത്തു. പാലക്കാട് അതിർത്തിയിലെ തമിഴ്നാട് നാടോടി സംഘത്തിൽപ്പെട്ടവരാണ് ഇവർ. മോഷണത്തിനായി വൻ സംഘമാണ് വയനാട്ടിൽ എത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതിൽപെട്ട ഒരു സംഘമാണ് ഇപ്പോൾ പിടിയിലായത്. ബസുകളിൽ കയറി കൃത്രിമ തിരക്കുണ്ടാക്കി മോഷ്ടിക്കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 40 പരാതികൾ ഇത്തരം മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. WEDWDL20 പിടിയിലായ സ്ത്രീകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.