മാനന്തവാടി: ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒരുമണിക്കൂർ സമയമാണ് ജില്ല ആശുപത്രിയിൽ കെ.ജി.എം.ഒ.എ, ഐ.എം.എ എന്നിവ ചേർന്ന് പ്രതിഷേധം നടത്തിയത്. ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്കുപോലും കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. മതിയായ പരിക്കുകളില്ലാതെ അടിപിടി കേസുകളുമായെത്തുന്നവരെ കിടത്തി ചികിത്സക്ക് വിധേയമാക്കണമെന്ന് നിർബന്ധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ധർണ സമരം ആവശ്യപ്പെട്ടു. ഡോ. അമൽ ശ്യാം, ഡോ. വിജേഷ്, ഡോ. വി . ജിതേഷ്, ഡോ. കെ.വി. രാജൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി.കെ. മനോജ് എന്നിവർ സംസാരിച്ചു. WEDWDL19 ജില്ല ആശുപത്രിക്ക് സമീപം ഡോക്ടർമാർ നടത്തിയ ധർണയിൽ ഡോ. വി. ജിതേഷ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.