പടിഞ്ഞാറത്തറ^കോട്ടത്തറ പഞ്ചായത്തുകളിൽ ഏക്കറുകണക്കിന് നെൽകൃഷി വെള്ളത്തിനടിയിൽ

പടിഞ്ഞാറത്തറ-കോട്ടത്തറ പഞ്ചായത്തുകളിൽ ഏക്കറുകണക്കിന് നെൽകൃഷി വെള്ളത്തിനടിയിൽ കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിലാണ് വയലുകൾ വെള്ളക്കെട്ടായത് പടിഞ്ഞാറത്തറ: കഴിഞ്ഞ അഞ്ചുദിവസമായി പെയ്ത കനത്തമഴയിൽ വെള്ളംപൊങ്ങി ഏക്കറുകണക്കിന് നെൽകൃഷി വെള്ളത്തിനടിയിൽ. പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകളിലെ കുപ്പാടിത്തറ, കുറുമണി, വെണ്ണിയോട് പ്രദേശങ്ങളിലെ ഞാറുനട്ട വയലുകളാണ് ദിവസങ്ങളായി വെള്ളംമൂടി കിടക്കുന്നത്. ഇതോടെ നെല്ലടക്കമുള്ള കാർഷികവിളകൾ ചീഞ്ഞുനശിക്കുകയാണ്. മഴയുടെ തുടക്കത്തിൽ നട്ട കാർഷിക വിളകളാണ് വ്യാപകമായി ചീഞ്ഞുനശിച്ചത്. കുറുമണി പാടശേഖരത്തിൽ 600 ഏക്കറോളവും കോട്ടത്തറ പാടശേഖരത്തിൽ അഞ്ഞൂറ് ഏക്കറോളവും നെൽകൃഷി നശിച്ചതായി കർഷകർ പറയുന്നു. നെൽകൃഷിക്ക് പുറമെ ഏക്കറുകണക്കിന് വാഴ, ചേന, ഇഞ്ചി, പച്ചക്കറികൾ എന്നിവയും നശിച്ചിട്ടുണ്ട്. അഞ്ചുദിവസമായി പെയ്ത കനത്തമഴയിൽ വെള്ളംതങ്ങി നിന്നതാണ് കൃഷി നശിക്കാനിടയാക്കിയത്. നോക്കെത്താ ദൂരത്തോളം വയലും വയലിനോട് ചേർന്ന കരയും വെള്ളത്തിനടിയിലാണ്. കരയിലെ കാപ്പി, കുരുമുളക് കൃഷികളും വെള്ളംമൂടി ചീഞ്ഞ് തുടങ്ങിയതായി നാട്ടുകാർ പറയുന്നു. നിരവധി വീടുകളും വെള്ളംപൊങ്ങി ഒറ്റപ്പെട്ട നിലയിലാണ്. ബീച്ചനഹള്ളി ഡാമി​െൻറ ഷട്ടർ തുറക്കാത്തതാണ് ഈ പ്രദേശങ്ങളിൽ വെള്ളംപൊങ്ങാൻ കാരണമെന്നും ആക്ഷേപമുണ്ട്. WEDWDL15 നെൽകൃഷി വെള്ളത്തിൽ മൂടിയ നിലയിൽ ---------- മടക്കിമലയിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണം മടക്കിമല: മടക്കിമലയിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന് കേരള നദ്വത്തുൽ മുജാഹിദിൻ ജില്ല സമിതി ആവശ്യപ്പെട്ടു. ദേശീയപാതയിൽനിന്നും അഞ്ചുമീറ്റർ അകലം പോലും പാലിക്കാത്ത കള്ളുഷാപ്പ് അനധികൃതമാണെന്നും കെ.എൻ.എം അഭിപ്രായപ്പെട്ടു. കള്ളുഷാപ്പിനെതിരെ പ്രാദേശവാസികൾ നടത്തുന്ന ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എൻ.എം ജില്ല സമിതി നടത്തിയ പ്രതിഷേധ ധർണ ചെയർമാൻ ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ധർണയിൽ കെ.എം.കെ. ദേവർഷോല അധ്യക്ഷത വഹിച്ചു. പോക്കർ ഫാറൂഖി, സയ്യിദലി സ്വലാഹി, നിഅമത്തുള്ള സലഫി, സ്വാലിഹ് പിണങ്ങോട്, സി.കെ. അബ്ദുൽ അസീസ്, കുഞ്ഞമ്മദ് കമ്പളക്കാട് സമരസമിതി ഭാരവാഹികളായ വടകര മുഹമ്മദ്, കബീർ പൈക്കാടൻ, ബഷീർ എന്നിവർ സംസാരിച്ചു. WEDWDL11 കള്ളുഷാപ്പിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തി​െൻറ ഐക്യദാർഢ്യ പ്രതിഷേധ ധർണ കെ.എൻ.എം ചെയർമാൻ ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു --------------- ഭരണസ്തംഭനം; ഇടതുപക്ഷാംഗങ്ങളുടെ പഞ്ചായത്ത് ഓഫിസ് ധര്‍ണ അമ്പലവയൽ: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഭരണസ്തംഭനത്തിനുമെതിരെ ഇടതുപക്ഷ അംഗങ്ങള്‍ ധർണ നടത്തി. സ്ട്രീറ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ കണ്ണുചിമ്മിയിട്ട് രണ്ടുവർഷത്തോളമായി, അമ്പലവയൽ, തോമാട്ടുചാൽ ടൗണിലെ ഓവുചാൽ നിറഞ്ഞുകവിഞ്ഞ് ചീഞ്ഞുനാറുന്നു, രണ്ടുവർഷമായി ഓവുചാൽ കോരിയിട്ടില്ല, ജനന, മരണ, വിവാഹ രജിസ്ട്രേഷനുപോലും മാസങ്ങളോളും കയറിയിറേങ്ങണ്ട ഗതികേടിലേക്ക് പഞ്ചായത്ത് സംവിധാനം മാറി. ഭരണസമിതി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്ന സ്ഥിതി മാറ്റുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് സമരം നടത്തിയത്. ധർണ സമരം സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ഷമീർ ഉദ്ഘാടനം ചെയ്തു. കെ.ജി. വേണു അധ്യക്ഷത വഹിച്ചു. എന്‍.സി. കുര്യാക്കോസ്, സുനിത ദാസൻ, മോളി അശോക്, സുജിത വാസു, സുനിത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹഫ്സത്ത് മുഹമ്മദലി സ്വാഗതവും വി.കെ. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. WEDWDL13 പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഭരണസ്തംഭനത്തിനുമെതിരെ ഇടതുപക്ഷ അംഗങ്ങള്‍ നടത്തിയ ധർണ സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ഷമീർ ഉദ്ഘാടനം ചെയ്യുന്നു ---------- ഭരണസമിതിയെ തിരഞ്ഞെടുത്തു അമ്പലവയൽ: വയനാട് മൈനിങ് ആൻഡ് മരാമത്ത് വർക്കേഴ്സ് (വർക്ക്ഷോപ്പ്) കോഓപറേറ്റീവ് ഇൻഡസ്ട്രിയൽ സൊസൈറ്റി ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കെ. ഷമീർ, എ. രാജൻ, അനിൽ പ്രമോദ്, കെ. അലവിക്കുട്ടി, പി.യു. കുര്യാക്കോസ് എന്നിവർ ജനറൽ വിഭാഗത്തിലും സി.എസ്. മണി എസ്.സി/എസ്ടി വിഭാഗത്തിലും നൗഷിബ, രജനി രാജൻ, ഷരീഫ എന്നിവർ വനിത വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതിയുടെ ആദ്യയോഗം ചേർന്ന് സംഘം പ്രസിഡൻറായി കെ. ഷമീറിനെ തെരഞ്ഞെടുത്തു. WEDWDL14 സംഘം പ്രസിഡൻറ് കെ. ഷെമീര്‍ ----------- ഗുരുദേവ സമാധി ദിനാചരണം ഇന്ന് കൽപറ്റ: ശ്രീനാരായണഗുരുദേവ‍​െൻറ 90-ാംമത് മഹാസമാധിദിനം വ്യാഴാഴ്ച കൽപറ്റ യൂനിയൻ പരിധിയിലുള്ള എല്ലാ ശാഖ യോഗങ്ങളിലും അഖണ്ഡനാമ ഭജന, ഉപവാസ യജ്ഞം, സമൂഹപ്രാർഥന, കഞ്ഞി വിതരണം, പുഴുക്ക് വിതരണം എന്നി പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. പടിഞ്ഞാറത്തറ ശാഖയിൽ 10 കുടുംബയോഗങ്ങളിൽ അഖണ്ഡനാമ ഭജനയും ഉപവാസവും കഞ്ഞി വിതരണവും നടത്തും. മീനങ്ങാടി ശാഖ യോഗത്തിൽ മീനങ്ങാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന മുഴുവൻ രോഗികൾക്കും കിടപ്പുരോഗികൾക്കും, ജീവനക്കാർക്കും അന്നദാനം നടത്തും. കല്ലുവാടി ശാഖയിൽ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെ വനിതസംഘങ്ങളുടെ കൂട്ടായ്മയിൽ പ്രാർഥനസഭകളും കഞ്ഞിവിതരണവും നടത്തും. സമാധി ദിനാചരണം സംബന്ധിച്ച ആലോചന യോഗത്തിൽ കെ.ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. മോഹനൻ, പി.എൻ. പത്മിനി, എൻ. മണിയപ്പൻ, സാജൻ പൊരുന്നിക്കൽ, രവി കാഞ്ഞിരംകുന്നേൽ, പി.സി. സജി, പി.ബി. ശശിധരൻ, അനസൂയ രവി എന്നിവർ സംസാരിച്ചു. ----------- പ്രതിഷേധ പ്രകടനവും ചക്രസ്തംഭന സമരവും സുൽത്താൻ ബത്തേരി: പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബത്തേരിയിൽ നടത്തിയ ചക്രസ്തംഭന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. എം.കെ. ഇന്ദ്രജിത്, റിനു ജോൺ, സന്തോഷ് കുമാർ, അമൽ ജോയ്, ലിജോ ജോർജ്, ശ്രീനിവാസൻ,സനു രാജപ്പൻ, അനുമോദ് കുമാർ, സിജു തോട്ടത്തിൽ, അനീഷ്, സിറിൽ ജോസ്, റഷീദ്, യൂനസ് അലി, ഷിജു, സിജോ എന്നിവർ നേതൃത്വം നൽകി. WEDWDL16 ഇന്ധനവില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് ബത്തേരിയിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.