ന്യൂഡൽഹി: ഹാദിയ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡൻറ് ഇസ്ലാമിക് ഒാർഗനൈേസഷൻ (എസ്.െഎ.ഒ) ദേശീയ പ്രസിഡൻറ് നഹാസ് മാള ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ എച്ച്.എൽ. ദത്തുവിന് കത്തയച്ചു. പൊലീസ് സംരക്ഷണത്തിൽ കഴിയുേമ്പാഴും ഹാദിയ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുന്നതായി കാവൽ െപാലീസുകാരെയും അയൽവാസികളെയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ തുടങ്ങി വിവിധ സർക്കാർ ഏജൻസികൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷെൻറ അടിയന്തര ഇടപെടൽ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.