ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ഉടമസ്ഥതയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള 17 അച്ചടിശാലകൾ സംയോജിപ്പിച്ച് അഞ്ചെണ്ണമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജീവനക്കാരെ പുനർവിന്യസിക്കും. ആരെയും പിരിച്ചുവിടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രവർത്തനക്ഷമതക്കൊത്ത ജോലികൾ നടക്കാത്ത പശ്ചാത്തലത്തിലാണ് വിവിധ പ്രിൻറിങ് പ്രസുകൾ ലയിപ്പിക്കുന്നത്. ഇതുവഴി 468 ഏക്കർ ഭൂമി സർക്കാറിലേക്ക് വന്നുചേരുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.