അന്യായമായ സ്ഥലംമാറ്റം: ജില്ല രജിസ്​ട്രാറെ എൻ.ജി.ഒ അസോസിയേഷൻ ഉപരോധിച്ചു

േകാഴിക്കോട്: ജില്ല രജിസ്ട്രാർ ഒാഫിസിലെ ക്ലർക്കും എൻ.ജി.ഒ അസോസിയേഷൻ സിറ്റി ബ്രാഞ്ച് ട്രഷററുമായ പി. അരുണിനെ കൊടുവള്ളി സബ് രജിസ്ട്രാർ ഒാഫിസിലേക്ക് സ്ഥലംമാറ്റിയത് അന്യായവും രാഷ്ട്രീയ പ്രേരിതവുമാണെന്നാരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ല രജിസ്ട്രാറെ ഉപരോധിച്ചു. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്ഥലംമാറ്റമെന്നും ഏപ്രിൽ, േമയ് മാസങ്ങളിൽ ഇറേങ്ങണ്ട സ്ഥലംമാറ്റ ഉത്തരവ് വളരെ വൈകി സെപ്റ്റംബർ മാസത്തിലിറക്കിയത് അന്യായമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അരുൺ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹിയായതുകൊണ്ടു മാത്രമാണ് സ്ഥലംമാറ്റമെന്നും അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അപാകത പരിഹരിക്കാമെന്നും ജില്ല രജിസ്ട്രാർ പൊലീസ് സാന്നിധ്യത്തിൽ ഉറപ്പുനൽകിയതി​െൻറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിനുശേഷം വിശദീകരണ യോഗം ജില്ല പ്രസിഡൻറ് ജി.എൻ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ശശികുമാർ കാവട്ട്, പി. വിനയൻ, കെ. വിനോദ്കുമാർ, എം. ഷിബു, കെ.കെ. പ്രമോദ്കുമാർ, സി.കെ. പ്രകാശ്, െക.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രഞ്ജിത് ചേമ്പാല, പ്രേംനാഥ് മംഗലശ്ശേരി, സന്തോഷ് കുനിയിൽ, സി.എസ്. ശ്രീകുമാർ, സുജിത് കുമാർ, പി. നിസാർ എന്നിവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി ടെർമിനലിൽ മദ്യഷാപ്പ് തുറക്കരുത് കോഴിേക്കാട്: കെ.എസ്.ആർ.ടി.സി ടെർമിനലിൽ വിദേശ മദ്യഷാപ്പ് തുറക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും ആയിരകണക്കിന് സ്ത്രീകളും കുട്ടികളും യാത്രക്കുപയോഗിക്കുന്ന ബസ്സ്റ്റാൻഡിൽ മദ്യഷാപ്പ് തുറക്കുമെന്ന് പറയുന്നത് സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതാണെന്നും എം.എൽ.എ പ്രസ്താവന പിൻവലിക്കണമെന്നും ഗാന്ധിഗൃഹത്തിൽ ചേർന്ന മദ്യനിരോധന സമിതി ജില്ല യോഗം ആവശ്യപ്പെട്ടു. ശ്രീധരൻ മാസ്റ്റർ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. പ്രഫ. ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രൻ, മാഹിൻ നെരോത്ത്, സിസ്റ്റർ മൗറില്ല, ഭരതൻ പുത്തൂർവട്ടം, ടി. ബാലകൃഷ്ണൻ, എൻ. പുഷ്പലത, ലത്തീഫ് ഒളവണ്ണ, രാമദാസ് പന്തീരാങ്കാവ്, അശോകൻ, പടുവാട്ട് ബാലകൃഷ്ണൻ നായർ, സി.പി.എം. മാമ്പി, സി. ഉഷാദേവി, െപായിലിൽ കൃഷ്ണൻ, അഷ്റഫ് ചേലാട്ട്, വി.പി. ബഷീർ, ഖാലിദ്, ഷൈബാഷ് അറപ്പീടിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.