നന്മണ്ട: വിദ്യാർഥിനികൾക്കുള്ള നീന്തൽ പരിശീലനം നന്മണ്ട 13ലെ അക്വാറ്റിക് ക്ലബിെൻറ യുവജനടാങ്കിൽ ആരംഭിച്ചു. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിവരുന്ന ഗെയ്റ്റ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ട്രെയിനർമാരായി മുഹമ്മദ് ഇഖ്ബാൽ, ജയൻ നന്മണ്ട, വി.വി. സുഹാസൻ, ഭാസ്കരൻ കരിപ്പാല, രാജൻ അറപ്പീടിക, പ്രഭാകരൻ മൂന്നാംപിലാകൂൽ, ഉണ്ണി, ഉണ്ണികൃഷ്ണൻ പുത്തഞ്ചേരി, സുധീർ, ചന്ദ്രൻ മടവൻകണ്ടി, സഫറുദ്ദീൻ എന്നിവരാണ്. 25 വിദ്യാർഥിനികൾക്കാണ് പരിശീലനം. ഗെയ്റ്റ് കോഒാഡിനേറ്ററും ഗേൾസ് സ്കൂൾ അധ്യാപകനുമായ യു.കെ. ഷജിൽ, പി.ടി.എ പ്രസിഡൻറ് ടി. അനൂപ്കുമാർ എന്നിവർ പരിശീലനത്തിെൻറ മേൽനോട്ടം വഹിക്കുന്നു. ഇതിനകംതന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ കൂടാതെ യുവാക്കളും മധ്യവയസ്കരുമായി നുറുകണക്കിനുപേർ നീന്തൽ പഠിച്ചിട്ടുണ്ട്. ഇൗ ഒാളപരപ്പിലെ പരിശീലനം കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും നാട്ടുകാർ കാണിക്കുന്ന മനസ്കത പരിശീലിക്കാൻ വരുന്നവർക്കും ധൈര്യം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.