നന്മണ്ട: . കോഴിക്കോട് ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ഇൗർച്ചമില്ലിനടുത്തെ തണൽമരമാണ് അപകട ഭീഷണിയായത്. രാപകൽ ഭേദമന്യേ ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് മരം സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഇതിെൻറ ശിഖിരങ്ങൾ പൊട്ടിവീഴാവുന്ന അവസ്ഥയാണ്. തൊട്ടടുത്ത ഇൗർച്ചമില്ലിൽ തൊഴിൽ ചെയ്യുന്നവരും ഭീതിയോടെയാണ് ജോലിചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനുമേൽ ചെറിയ ഒരു ശിഖരം വീണെങ്കിലും വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. തണൽ മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവികൊണ്ടിട്ടില്ല. പടം: nanma 10 കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ഉണങ്ങിയ തണൽ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.