നാദാപുരം: നാദാപുരത്തിെൻറ ചരിത്രവും, മതേതര സംസ്കാരവും വെളിപ്പെടുത്തുന്ന ഓർമപ്പുസ്തകത്തിെൻറ പ്രകാശനം മതേതര കൂട്ടായ്മയുടെ സംഗമ വേദിയായി. വി.സി. ഇക്ബാലിെൻറ 'ഓർമകളുടെ ദേശസഞ്ചാരം' പ്രകാശന പരിപാടിയാണ് മതവിഭാഗീയതകൾക്കതീതമായി നന്മയെ സ്നേഹിക്കുന്നവരുടെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് വേറിട്ടതായത്. രാഷ്ട്രീയ സംഘർഷ ഭൂമിയെന്ന പതിവ് വിലയിരുത്തലിൽനിന്ന് വ്യത്യസ്തമായി നാദാപുരത്തിെൻറ നന്മയുടെ നേർസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്ന അനുഭവ കുറിപ്പുകളാണ് പുസ്തകമാക്കിയത്. നോവലിസ്റ്റ് യു.കെ. കുമാരൻ കവി കെ.ടി. സൂപ്പിക്ക് നൽകി പ്രകാശനം നിർവഹിച്ചു. കുരുമ്പേത്ത് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പരിചയെപ്പടുത്തി. ഒറ്റ കഥക്കും, ഒറ്റ കവിതക്കുമുള്ള 'ബാഷോ' പുരസ്‌കാരം അജിജേഷ് പട്ടാട്ടിനും, ടി.ജി. ബിന്ദുവിനും യു.കെ. കുമാരൻ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, ചരിത്രകാരൻ പി. ഹരീന്ദ്രനാഥ്, മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യു.കെ. കുമാരന് നാദാപുരത്തിെൻറ ഉപഹാരം നാദാപുരം ജുമാമസ്ജിദ് പ്രസിഡൻറ് കിഴക്കേ മഠത്തിൽ കുഞ്ഞബ്ദുല്ല നൽകി. മായൻ മണിമ സ്വാഗതം പറഞ്ഞു. വി.സി. ഇഖ്ബാൽ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.