ഓട്ടുകമ്പനി മേഖലയിലെ പ്രതിസന്ധി: മന്ത്രി ഇടപെടണം -എൻ.സി.പി ഫറോക്ക്: മേഖലയിലെ ഓടു വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ വ്യവസായമന്ത്രി ഉടൻ ഇടപെടണമെന്ന് എൻ.സി.പി ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫറോക്കിൽ വർഷത്തിനിടെ മൂന്നുകമ്പനികളാണ് അടച്ചതെന്നും അസംസ്കൃത വസ്തുവായ കളിമൺ ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡൻറ് ബഷീർ കുണ്ടായിത്തോട് പറഞ്ഞു. പ്രസിഡൻറ് പ്രകാശ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.എ. മജീദ്, കെ.ടി. ജനദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.