റോഡി​െൻറ ബോർഡെടുത്തു മാറ്റിയതിൽ പ്രതിഷേധിച്ചു

നന്തിബസാർ: പള്ളിവാതുക്കൽനിന്നു മണലിൽമുക്കുവരെയുള്ള റോഡിന് നാട്ടുകാർ സ്ഥാപിച്ച ബോർഡ് പഞ്ചായത്ത് അധികൃതർ പൊലീസി​െൻറ സഹായത്തോടെ എടുത്തുമാറ്റിയതിൽ കോടിക്കൽ ശാഖ ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. കരീം ഉദ്ഘാടനം ചെയ്തു. പി.കെ. ഹുസൈൻഹാജി അധ്യക്ഷത വഹിച്ചു. എം. ചേകൂട്ടി ഹാജി, പി.കെ. മുഹമ്മദലി, എം.വി. അർഷാദ്, കെ.വി. ഹംസ, വി.കെ. ഹസൻ, ടി. നൗഷാദ്, എം.വി. റിയാസ്, റഷീദ്‌ കോളറാട്ടിൽ, പി.കെ. ഹാറൂൺ, പി.വി. കുഞ്ഞബ്ദുല്ല, വാർഡ് മെമ്പർമാരായ പി. റഷീദ, യു.വി. മാധവൻ എന്നിവർ സംസാരിച്ചു. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ എടുത്തുമാറ്റുക എന്നതാണ് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചതെന്നും അല്ലാതെ അനധികൃതമായി പഞ്ചായത്ത് ഒന്നും ചെയ്തിട്ടിെല്ലന്നും സംഘർഷം കണക്കിലെടുത്താണ് പൊലീസി​െൻറ സഹായം തേടിയതെന്നും മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT