ഉേള്ള്യരി: സമ്പൂർണ ഭവനപദ്ധതി അട്ടിമറി അവസാനിപ്പിക്കുക, ഭരണസമിതി തീരുമാനങ്ങൾ നടപ്പാക്കുക, പദ്ധതി വിഹിതത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ വാർഡുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഉേള്ള്യരി പഞ്ചായത്ത് കമ്മിറ്റി കുറ്റവിചാരണ മാർച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ്പ്രസിഡൻറ് നജീബ്കാന്തപുരം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ റഹിം എടത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എടാടത്ത് രാഘവൻ, ഡി.സി.സി ട്രഷറർ ടി. ഗണേഷ്ബാബു, ജനതാദൾ നിയോജകമണ്ഡലം പ്രസിഡൻറ് എൻ. നാരായണൻ കിടാവ്, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സതീഷ്കന്നൂര്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബുഹാജി പാറക്കൽ, ജനതാദൾ യു പഞ്ചായത്ത് പ്രസിഡൻറ് ഉേള്ള്യരി ദിവാകരൻ, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിറാജ് ചിറ്റേടത്ത്, ഷമീർ നളന്ദ, വാർഡ് മെമ്പർമാരായ സന്തോഷ് പുതുക്കേമ്പുറം, അനീഷ്കക്കട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.