- ഹിറ്റ്‌ലര്‍ ആത്മഹത്യചെയ്ത ചരിത്രം ബി.ജെ.പി ഓര്‍ക്കണം -എം.എൻ. കാരശ്ശേരി - ഫോേട്ടാ pk ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്ത ചരിത്രം ബി.ജെ.പി ഓര്‍ക്കണം -എം.എൻ. കാരശ്ശേരി കോഴിക്കോട്: ആയിരം വര്‍ഷം ഭരിക്കാനുള്ള പദ്ധതിയുമായി വന്ന ഹിറ്റ്‌ലറെന്ന ഫാഷിസ്റ്റ് ഭരണാധികാരി 10 വര്‍ഷത്തിനു ശേഷം ആത്മഹത്യ ചെയ്ത ചരിത്രപാഠം അമിത് ഷാമാര്‍ ഓര്‍ക്കണമെന്ന് എഴുത്തുകാരന്‍ ഡോ. എം.എന്‍. കാരശ്ശേരി. അമ്പത് വര്‍ഷക്കാലം ഇന്ത്യ ഭരിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാൽ, ചരിത്രം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയെ കൊല്ലുന്ന ഫാഷിസത്തിന് എതിരെ' കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ദിര ഗാന്ധി മെമ്മോറിയല്‍ അക്കാദമി ഫോര്‍ റിസര്‍ച്ച് ആൻഡ് സ്റ്റഡീസ് (ഇഗ്മ) കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരശ്ശേരി. ആർ.എസ്.എസിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിച്ചാല്‍ അത് ദേശീയതക്കെതിരായ വിമര്‍ശനമായും രാജ്യദ്രോഹമായും ചിത്രീകരിക്കുകയാണ് ബി.ജെ.പി. ഗൗരി ലങ്കേഷിനെ വധിച്ചപ്പോഴും ചേകന്നൂര്‍ മൗലവിയെ വധിച്ചപ്പോഴും അധ്യാപകനായ ജോസഫിെൻറ കൈവെട്ടിയപ്പോഴും ഒരുപോലെ ഉയരുന്ന ശബ്ദമാകണം ഫാഷിസത്തിന് എതിരെയുള്ളത്. രാജ്യത്ത് ഫാഷിസത്തിനെതിരായ പോരാട്ടം നയിക്കേണ്ട പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി ലങ്കേഷിെൻറ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന പല രാഷ്ട്രീയപാര്‍ട്ടികളും സമാനമായ കൊലകളില്‍ മൗനം പാലിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുമാത്രം സ്വീകരിക്കുകയാണ് അത്തരക്കാരെന്നും മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ യു.കെ. കുമാരന്‍ പറഞ്ഞു. ശ്രീനി പാലേരിയുടെ 'ഗാന്ധി മുതല്‍ ഗൗരിവരെ' ഫോട്ടോ പ്രദര്‍ശനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി. സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, പ്രതാപന്‍ തായാട്ട്, ശ്രീനി പാലേരി, എൻ. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍കുമാര്‍, അഡ്വ. പി. ശങ്കരൻ, എം.ടി. പത്മ, കെ.സി. അബു എന്നിവർ സംസാരിച്ചു. ഇഗ്മ ഡയറക്ടര്‍ സി.വി. ബാലകൃഷ്ണന്‍ സ്വാഗതവും ബേപ്പൂര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.